സൈബര്‍ ബുള്ളിയിങ്ങ് | Cyber bullying

tonnalukal,Cyberbullying,സൈബര്‍,ബുള്ളിയിങ്,സൈബര്,ഇന്റര്നെറ്റ്,സൈബര്‍ ബുള്ളിയിങ്ങ്,

പുതിയ കാലത്ത് പലപ്പോഴും കേട്ടിട്ടുള്ള ഒന്നാണ് സൈബര്‍ ബുള്ളിയിങ്. ഒരു ഓണ്‍ലൈന്‍ പീഡനമായി നമുക്കിതിനെ കണക്കാക്കാം. ശല്യപ്പെടുത്തുവന്‍, ഭയപ്പെടുത്തുന്നവന്‍ എന്നൊക്കെയാണ് ബുള്ളി എന്ന വാക്കിനര്‍ത്ഥം. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ബോധപൂര്‍വം നടത്തുന്ന ഒരു ആക്രമണമണമാണ് സൈബര്‍ ബുള്ളിയിങ്. സൈബര്‍ബുള്ളിയിങ്ങിന്റെ പരിധിയില്‍ വരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്വകാര്യമെയിലുകളും ചിത്രങ്ങളും അയച്ച് ഭീഷണിപ്പെടുത്തലും, മോശമായ സംസാരങ്ങളും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യലും, വ്യക്തിപരമായ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കലും എല്ലാം ഇതിന്റെ പരിധിയില്‍ പെടുന്നവയാണ്. മാത്രവുമല്ല, ജാതി, മതം, വേഷം, വസ്ത്രം തുടങ്ങിയവയുടെ പേരില്‍ നടത്തുന്ന അപമാനിക്കലും സൈബര്‍ബുള്ളിയിങ് തന്നെയാണ്. 2015ല്‍ നടത്തിയ പഠനത്തില്‍ 25 രാജ്യങ്ങളില്‍ നിന്നും സൈബര്‍ ബുള്ളിയിങ് വിഷയത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ 53ശതമാനം കുട്ടികളും ഇതിന് ഇരയാകുന്നുണ്ടെന്ന് മൈക്രോസോഫ്റ്റിന്റെ സര്‍വേ പറയുന്നുണ്ട്. 

ക്ലാസുകളും പഠനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിന്റെ ഇരകളായി മാറുന്നു. കൂടുതലും പെണ്‍കുട്ടികളാണെന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അഭിമാനം കാത്തുസൂക്ഷിക്കാന്‍ പലരും പുറത്ത് പറയാറില്ലെന്നതാണ് സത്യം. മോര്‍ഫിങും മറ്റു എഡിറ്റിങ്ങും നടത്തി അശ്ലീല ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തുന്ന വാര്‍ത്തകള്‍ നമുക്കിന്ന് സുപരിചതമാണല്ലോ. 

ഗൂഗിള്‍ മീറ്റും സൂമും നമ്മുക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത ആപ്പുകളായി മാറിയിരിക്കുന്നു. അതിനാല്‍ അത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം ക്ലാസ് സമയത്തെ ബഹളങ്ങളും സംസാരങ്ങളും അനാവശ്യ ചാറ്റും അധ്യാപകരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തുന്നതും ക്ലാസുകള്‍ക്ക് തടസമാകും വിധമുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം സൈബര്‍ ബുള്ളിയിങ്ങിന്റെ ഭാഗമാണ്. 

അതുകൊണ്ട് തന്നെ നല്ല ഒരു ബോധവത്ക്കരണമാണ് ആദ്യമായി ചെയ്യേണ്ടത്. ക്ലാസുകള്‍ക്ക് ആവശ്യമായ രൂപത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും നിയമാവലിയായി നല്‍കേണ്ടതുണ്ട്. ക്ലാസുകള്‍ക്ക് തടസമാകുന്നവരെ മ്യൂട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും അന്യരായവരെ ക്ലാസുകളില്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ക്ലാസ് എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ ഇവിടെ നേരത്തെ പോസ്റ്റിയിട്ടുണ്ട്. വായിക്കുക.

ഓണ്‍ലൈന്‍ പഠനം, ജാഗ്രത വേണം

ഓണ്‍ലൈന്‍ പഠനം, പതിയിരിക്കുന്ന ചതിക്കുഴികള്‍


ബുള്ളിയിങ് ഒരു ചീത്ത സ്വഭാവമാണ്. നമ്മുടെ മക്കളില്‍ അത് കണ്ടാല്‍ അവരെ നല്ല പോലെ ബോധവല്‍ക്കരണം നടത്തി തിരിച്ചുകൊണ്ട് വരാന്‍ നമുക്കാവണം. നമുക്ക് കഴിയില്ലെങ്കില്‍ പ്രാപ്തരമായ ആളുകളെ ബന്ധപ്പെട്ട് വിവരം തേടണം. 

ഇനി നമ്മള്‍ ഇരയാക്കപ്പെടുന്ന സാഹചര്യത്തില്‍ നമുക്ക് നിയമപരമായ പരിരക്ഷ നമ്മുടെ ഗവണ്‍മെന്റ് നമുക്ക് നല്‍കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമവും വകുപ്പുകളും പോക്‌സോ നിയമങ്ങളും കുട്ടികള്‍ക്കെതിരെ നടക്കുന്ന പല ഓണ്‍ലൈന്‍ പീഡനനങ്ങളെ കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥകളാണ്. 

Post a Comment

Previous Post Next Post

News

Breaking Posts