ഓണ്‍ലൈന്‍ പഠനം, ജാഗ്രത വേണം | Online Learning

tonnalukal,കുട്ടികളും,online,സൈബര്,ഇന്റര്നെറ്റ്,internet,പഠനം,ഓണ്‍ലൈന്‍ പഠനം,online learning,

കോവിഡ് മഹാമാരി ലോകത്തെയാകമാനം പിടികൂടിയിരിക്കുന്ന സാഹചര്യത്തില്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറി. വിദ്യാഭ്യാസ സമ്പ്രദായം ചെറിയ ക്ലാസ് തൊട്ട് റിസേര്‍ച്ച് ലെവല്‍ വരെ ഗൂഗിള്‍ മീറ്റിനും സൂമിനും കീഴിലായി മാറി. മുഴു സമയവും ഇന്റര്‍നെറ്റില്‍ ഇരിക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് മാറുമ്പോള്‍ ഇന്റര്‍നെറ്റിലെ ചതിക്കുഴികളും പ്രശ്‌നങ്ങളും അറിഞ്ഞിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുകയും അതിനപ്പുറം രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുമാണ്. 

രാവിലെ മുതല്‍ പഠനത്തിനെന്ന് പറഞ്ഞ് സ്മാര്‍ട്ട്  ഫോണും കമ്പ്യൂട്ടറും ടിവിയും കുട്ടികള്‍ക്ക് ഒഴിച്ചിട്ടുകൊടുക്കുമ്പോള്‍ അവരുടെ പഠനപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധകാണിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാതെ എല്ലാം അവരുടെ ഇഷ്ടത്തിനു വിട്ടു കൊടുക്കുമ്പോള്‍ പഠനത്തിനപ്പുറം കുട്ടികള്‍ ചെന്നുപെടുന്ന ചതിക്കുഴികള്‍ക്ക് പിന്നീട് നാം വലിയ വില നല്‍കേണ്ടി വരും. അശ്ലീലച്ചുവയുള്ള വീഡിയോകളും, കാര്‍ട്ടൂണുകളും നഗ്നതാ പ്രദര്‍ശനങ്ങളും മറ്റു വീഡിയോകളും  ഇന്‍ര്‍നെറ്റ് ലോകത്ത് സുലഭമാണിന്ന്. കുട്ടികളുടെ ചിന്തോതലങ്ങളെ പഠനത്തില്‍ നിന്നും മാറ്റിയെടുക്കാന്‍ വലിയ സമയമൊന്നും വേണ്ടിവരില്ല. വിവേക ബുദ്ധിയെ മയക്കാനും വികാരങ്ങളെ ഇളക്കിപ്പുറപ്പെടുവിക്കാനും കാരണമാകുന്ന നിരവധി കാഴ്ചകളാണ് ഇന്റര്‍നെറ്റ് ലോകത്തുള്ളത്.

ധാര്‍മിക ചിന്തയും സദാചാര ബോധവും വിവേകവും മനുഷ്യനെ നിയന്ത്രിക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ പകല്‍ രാത്രി ഭേദമന്യേ മുഴു സമയവും വാട്ട്‌സപ്പിലും ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ സൈറ്റുകളിലുമായി ജീവിതം മാറും. 

ഒരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നീട് വീണ്ടും അതിലേക്ക് ആകൃഷ്ടരാവാന്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തും. ഉപദേശങ്ങള്‍ക്ക് വഴങ്ങാതാവുകയും അനുസരണമില്ലായ്മ ഉണ്ടാവുകയും ചെയ്യും. അലസതയും ഭയവും നിരാശയും ദേഷ്യവും ഏകാന്തതയും ക്രമാധീതമായി അവരില്‍ വര്‍ധിക്കുകയും ചെയ്യും.

കാര്‍ട്ടൂണാണ് കുട്ടികളെ ഏറ്റവുമധികം ആകര്‍ഷിപ്പിക്കുന്ന മേഖല. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പഠനത്തില്‍ താല്‍പര്യമില്ലായ്മയും സൃഷ്ടിക്കുന്നു. വീഡിയോ ഗെയിമുകളും കുട്ടികളെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു വിനോദമാണ്. പലപ്പോഴും ആക്രമണ സ്വഭാവമുള്ളതും ആത്മഹത്യാ പ്രേരിതവുമായ ഗെയിമുകള്‍ കുട്ടികളുടെ മനസ്സില്‍ ആക്രമണ സ്വഭാവങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. ഗെയിമിനു പുറത്ത് ജീവിതത്തിലും കുട്ടികള്‍ തല്ലുകൂടാനും അടികൂടാനും അവര്‍ക്ക് പ്രോത്സാഹനമായി അത്തരം വീഡിയോ ഗെയിമുകള്‍ കാരണമാകുന്നുണ്ട്. ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിന്റെ പേരിലും ഫോണ്‍ വാങ്ങിച്ചു നല്‍കാത്തതിന്റെ പേരിലും നടത്തുന്ന കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഇനി ആശ്ചര്യപ്പെടാനില്ല. നിരവധി റിപ്പോര്‍ട്ടുകള്‍ നാം വായിച്ചതാണു താനും.

ഗെയിമുകള്‍ക്കും സിനിമ വീഡിയോകള്‍ക്കും അഡിക്ടായി മാറുന്ന കുട്ടികള്‍ അവയിലെ ഹീറോ ആയി മാറാന്‍ ആഗ്രഹിക്കുകയും അഭിനയിക്കാന്‍ അവര്‍് പ്രേരിപ്പക്കപ്പെടുകയും ചെയ്യും. 

സാങ്കേതിക ഉപകരണങ്ങള്‍ പഠനാവശ്യത്തിന് നല്‍കാതിരിക്കാന്‍ നമുക്കാവില്ല. പകരം ജാഗ്രതയോടെയുള്ള സമീപനങ്ങളാണ് വേണ്ടത്. പഠന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുകയും ഇടക്കിടെ അവര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളും ചാനലുകളും ഹിസ്റ്ററി നോക്കി മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. ചാറ്റിങുകള്‍ക്ക് നല്‍കുന്ന വലിയ പ്രോത്സാഹനവും അത്ര നല്ലതല്ല. കൂട്ടുകാരെയും അവര്‍ ഇടപഴകുന്ന ആളുകളെയും അറിഞ്ഞിരിക്കുകയും വേണം. 


Post a Comment

Previous Post Next Post

News

Breaking Posts