മൊബൈല് ഫോണുകളുകള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. പൈസയോ മറ്റോ എന്തു മറന്ന് വെച്ചാലും വിഷയമാക്കാറില്ല. എന്നാല്‍ മൊബൈല്‍ മറന്നു വെച്ചാല്‍ എത്ര കഷ്ടപ്പട്ടാണെങ്കിലും മൊബൈല്‍ എടുക്കാനായി തിരിച്ചു വരും. കാരണം മൊബൈലിന് അത്രത്തോളം പ്രാധാന്യമുണ്ട്. ദൈനംദിന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും എല്ലാം മൊബൈല്‍ വഴിയാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ മൊബൈല്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരമായ പല കാര്യങ്ങളും സൂക്ഷിക്കുന്നത് കൊണ്ട് തന്നെ മറ്റൊരാള്‍ക്ക് ഫോണ്‍ ലഭിച്ചാലുള്ള അത് വലിയ വിലകൊടുക്കേണ്ടി വരുന്നതാണ്.
ഇനി ഒരു പക്ഷേ അശ്രദ്ധ മൂലമോ മോഷ്ടിക്കപ്പെട്ടോ മൊബൈല്‍ നഷ്ടമായാല്‍ എന്തൊക്ക കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നതാണ് ഇവിടെ നല്‍കുന്നത്. മൊബൈല്‍ തിരിച്ചു കിട്ടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് പറയേണ്ടതില്ലല്ലോ. എന്നാലും ചെറി ശതമാനം സാധ്യത തള്ളിക്കളയുന്നില്ല. പക്ഷേ അതിന് ചില കാര്യങ്ങള്‍ മു്ന്‍കരുതലായി എടുക്കേണ്ടതുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മറ്റുള്ള ഏത് വസ്തുക്കളെക്കാളുമേറെ മൊബൈല്‍ നന്നായി സൂക്ഷിക്കുക എന്നതു തന്നെയാണ് പ്രാഥമിക കാര്യം
2. പുറത്തിറങ്ങുമ്പോഴെല്ലാം ലൊക്കേഷനും മൊബൈല്‍ ഡാറ്റയും ഓണ്‍ ചെയ്ത് വെക്കുക.
3. ശക്തമായ ലോക്ക് സെറ്റ് ചെയ്യുക.
4. ഫിംഗര്‍ പ്രിന്റും ഫേസ് ലോക്കും സൗകര്യമാണെങ്കിലും ദുരുപയോഗത്തിന് വളരെ എളുപ്പമാണ്. പുറത്തിറങ്ങുമ്പോള്‍ ഓഫ് ചെയ്യലാണ് ബുദ്ധി. കാരണം നമ്മുടെ അറിവില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാവും.
5. lockdown എന്ന ഫീച്ചര്‍ ചില ഫോണുകളില്‍ ലഭ്യമാണ്. അത് ഉപയോഗപ്പെടുത്താം.
6. ട്രയിനിലും മറ്റും യാത്ര ചെയ്യുകയാണെങ്കില്‍ motion detector ഉപയോഗിക്കുന്നത് വളരെ ഉപകാരമാണ്.
7. ഫോണില്‍ നാം ലോഗിന്‍ ചെയ്തിട്ടുള്ള email, password ഓര്‍ത്തിരിക്കുക.
8. പൊതു സ്ഥലത്ത് വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടതെങ്കില്‍ പെട്ടെന്ന് കോള്‍ ചെയ്യാതിരിക്കലാണ് നല്ലത്. കാരണം മോഷ്ടാവ് ഫോണ്‍ ഓഫ് ചെയ്ത് വെക്കാന്‍ സാധ്യതയുണ്ട്. പകരം മറ്റൊരു ഫോണ്‍ ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടുപിടിക്കാം.
9. find my device ഓണ്‍ ആണെന്ന് ഉറപ്പുവരുത്തുക.
10. ഫോണ്‍ നഷ്ടപ്പെട്ടാലുടനെ പോലീസില്‍ പരാതി ബോധിപ്പിക്കണം. ഫോണ്‍ കിട്ടിയാലും ഇല്ലെങ്കിലും ആ ഫോണ്‍ വെച്ച് ചെയ്യുന്ന ദുരുപയോഗങ്ങള്‍ നമ്മുടെ പേരില്‍ വരാതിരിക്കാനാണിത്.
11. സിം ഡ്യൂപ്ലിക്കേറ്റ് എടുക്കുക.
12. സൈബര്‍ സെലില്‍ പരാതിപ്പെടാം. തിരിച്ച് കിട്ടല്‍ സാധ്യത കുറവാണ്. imei നമ്പര്‍ നമ്മുടെ പക്കലുണ്ടായിരിക്കണം.
13. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം ലോഗ് ഔട്ട് ചെയ്യുക..
ഫോണ്‍ നഷ്ടപ്പെട്ടാല്‍ തിരിച്ച് ലഭിക്കല്‍ പ്രയാസമുള്ള കാര്യമാണെങ്കിലും മുകളില്‍ കൊടുത്ത വിവരങ്ങള്‍ വെച്ച് നമ്മുടെ ഡാറ്റ നഷ്ടപ്പെടുന്നതും ദുരുപയോഗം ചെയ്യുന്നതും നിയന്ത്രിക്കാനാവും.
إرسال تعليق