വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം | add name in voter list

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

 

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയമാണിത്. അക്ഷയയിലോ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളിലോ പോകാതെ വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. വെറും ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമേയുള്ളുവെങ്കിലും ചെയ്യാവുന്നതാണ്. 


താഴെ പറയുന്ന കാര്യങ്ങള്‍ വഴി നമുക്ക് പേര് ചേര്‍ക്കാം.


1. ഫോണില്‍ വോട്ടറുടെ ഫോട്ടോ എടുക്കുക.


2. വോട്ടറുടെ വയസ്സ് തെളിയിക്കുന്നതിനാവശ്യമായ രേഖ

a) ജനന സര്‍ട്ടിഫിക്കറ്റ്/ പത്ത്, 8,5 ക്ലാസുകളിലെ മാര്‍ക്ക് ലിസ്റ്റ് രേഖ

b) പാന്‍ കാര്‍ഡ്

c) ഡ്രൈവിംഗ് ലൈസന്‍സ്

d) ആധാര്‍ കാര്‍ഡ്

e) ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 

ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ ഫോട്ട് 2 എംബിയില്‍ താഴെ സൈസ് വരുന്ന രൂപത്തില്‍ എടുത്തുവെക്കുക.

3. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ

a) ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

b) ഡ്രൈവിങ് ലൈസന്‍സ്

c) കിസാന്‍/ ബാങ്ക് / പോസ്‌റ്റോഫീസ് / പാസ്ബുക്ക്

d) റേഷന്‍ കാര്‍ഡ്

c) വാടക എഗ്രിമെന്റ്

d) റേഷന്‍ കാര്‍ഡ്

e) ഇന്‍കം ടാക്‌സ് അസസ്‌മെന്റ് ഓര്‍ഡര്‍

f) ടെലഫോണ്‍ ബില്‍

g) വെള്ളത്തിന്റെ ബില്‍

h) കറന്റ് ബില്‍

ഇവയില്‍ ഒരു രേഖയുടെ ഫോട്ടോയും ഫോണില്‍ എടുക്കുക.


4. www.nsvp.in എന്ന വെബ്‌സൈറ്റ് തുറക്കുക. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നതാണ്.


സൈറ്റ് തുറന്ന് കഴിഞ്ഞാല്‍ apply online for registration of new voter/due to shifting from ac എന്നതില്‍ ക്ലിക്ക് ചെയ്യുക.


നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഭാഷ തെരഞ്ഞെടുക്കുക.


താഴെ കാണുന്ന ഭാഗങ്ങള്‍ പൂരിപ്പിക്കുക.

ഫോട്ടോ, വയസ്സ്, അഡ്രസ് തെളിയിക്കേണ്ട ഭാഗങ്ങളില്‍ നേരത്തെ ഫോണില്‍ എടുത്തുവെച്ചിട്ടുള്ള ഫയലുകള്‍ അപ്ലോഡ് ചെയ്യുക. എല്ലാം കൃത്യമായി പൂരിപ്പിച്ച ശേഷം സെന്റ് ബട്ടണ്‍ അമര്‍ത്തുക.

ശേഷം നമുക്ക് ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. അത് സൂക്ഷിച്ച് വെക്കുകയും ചെയ്യുക. 


Post a Comment

أحدث أقدم

News

Breaking Posts