പാന്‍കാര്‍ഡ് ഇന്ന് അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഇടപാടുകള്‍ക്കും അമ്പതിനായിരം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും മറ്റു ബിസിനസ് ആവശ്യങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പോലെത്തന്നെ പാന്‍ കാര്‍ഡും നിര്‍ബന്ധമാണ്. ഷോപ്പുകളിലോ അക്ഷയയിലോ മറ്റു ഇന്റര്‍നെറ്റ് കഫേകളിലോ പോകാതെ തന്നെ വീട്ടിലിരുന്ന് നമുക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ട രൂപമാണ് ഈ പോസ്റ്റില്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് വഴിയാണ് പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പാന്‍കാര്‍ഡ് ഉള്ളവരോ അല്ലെങ്കില്‍ പാന്‍കാര്‍ഡിന് അപേക്ഷ നല്‍കിയവരോ ഇനി അപേക്ഷിക്കരുത്. വലിയ പിഴ ലഭിക്കാന്‍ അത് കാരണമാകും. നമ്മുടെ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്തിരിക്കുകയും വേണം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.
അപേക്ഷിക്കേണ്ട രൂപം.
1. APPLY FOR PAN CARD എന്ന ലിങ്ക് വഴി ഇന്‍കം ടാക്‌സിന്റെ വെബ്‌സൈറ്റില്‍ പ്രവേശിക്കുക.
2. ആധാര്‍ നമ്പര്‍ തെറ്റു കൂടാതെ ടൈപ്പ് ചെയ്തു കൊടുക്കുക. താഴെ രഹസ്യ കോഡ് ടൈപ്പ് ചെയ്ത് കൊടുത്ത് കണ്‍ഫേം ചെയ്യുക.
3. generate aadhar otp എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടുര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് otp വരികയും ടൈപ്പ് ചെയ്തു കൊടുക്കുയും ചെയ്യുക.
4. otp വേരിഫിക്കേഷന്‍ കഴിഞ്ഞ ശേഷം കൊടുത്തിട്ടുള്ള വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക. i accept that എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം submit pan request എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
5. submit ചെയ്ത ശേഷം ഒരു മണിക്കൂറിന് ശേഷം ഇന്‍കം ടാക്‌സിന്റെ വെബ്‌സൈറ്റില്‍ വീണ്ടും പ്രവേശിക്കുകയും check status/ download pan എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം നേരത്തെ പോലെ മൊബൈലിലേക്ക് വരുന്ന ഒടിപി എന്റര്‍ ചെയ്തു കൊടുക്കുകയും പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.
6. നാം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫയല്‍ password protected ആണെങ്കില്‍ ജനനത്തിയ്യതി ഉപയോഗിച്ച് ഓപണ്‍ ചെയ്യാന്‍ സാധിക്കും.
പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്ത് നമുക്ക് ഉപയോഗിക്കാം.
Post a Comment