സിഗ്നല്‍ ആപ്പ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. encrypted മെസേജിംഗ് ആപ്ലിക്കേഷനായ സിഗ്നലിലേക്ക് ഉപയോഗക്താക്കള്‍ കൂട്ടത്തോടെ വരികയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ വര്‍ധന. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സിഗ്നല്‍. നാലു ദിവസങ്ങള്‍ക്കുള്ളില്‍ ആഗോള തലത്തില്‍ 75 ലക്ഷം ആളുകളിലാണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നുമായി സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്നാണ് കണക്ക്.
സിഗ്നലിന്റെ സവിശേഷതകള്‍
* ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ഫൗണ്ടേഷന്‍ എന്ന സംഘനടയുടെ കീഴിലാണ് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നത്.
* വാട്ട്‌സപ്പിന്റെ സഹ സ്ഥാപകനായ ബ്രയാണ്‍ ആക്ടണ്‍, മോക്‌സി മര്‍ലിന്‍സ്‌പൈക് എന്നിവര്‍ ചേര്‍ന്നാണ് 2018 ല്‍ സിഗ്നല്‍ ഫൗണ്ടേഷന് തുടക്കമിടുന്നത്.
* വാട്ട്‌സപ്പിന്റെ വാണിജ്യ വല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017 ല്‍ ഫേസ്ബുക്കില്‍ നിന്നും രാജിവെച്ചയാളാണ് ബ്രയാണ്‍ ആക്ടണ്‍. തൊട്ടടുത്ത വര്‍ഷം തന്നെയാണ് സിഗ്നല്‍ ഫൗണ്ടേഷന് തുടക്കമിട്ടത്.
* വ്യക്തി വിവരങ്ങളുടെ വാണിജ്യവല്‍ക്കരണത്തെ ആശ്രയിക്കാതെ ഉപയോഗക്താക്കളെ ബഹുമാനിക്കുന്ന സുസ്ഥിരമായ സാങ്കേതിക വിദ്യ നിര്‍മിക്കാനാണ് സിഗ്നല്‍ ലക്ഷ്യമിടുന്നതെന്ന് 2018 ല്‍ സിഗ്നല്‍ ഫൗണ്ടേഷന് തുടക്കമിട്ട് ബ്രയാണ്‍ ആക്ടണ്‍ പറഞ്ഞത്. ഈ വാഗ്ദാനമാണ് സിഗ്നലിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
വിവര സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആഗോള തലത്തില്‍ ചര്‍ച്ചയായതോടെയാണ് സിഗ്നല്‍ പോലോത്ത encrypted മെസേജിംഗ് ആപ്ലിക്കേഷനുകളുടെ ജനപ്രീതി വര്‍ധിച്ചത്. വാട്ട്‌സപ്പിന്റെ പുതിയ പോളിസി അപ്‌ഡേറ്റില്‍ ആശങ്കയും ആശയക്കുഴപ്പങ്ങളും സിഗ്നലിന് തുണയായി. മാത്രമല്ല, ടെസ്ല മേധാവി ഇലോണ്‍ മാസ്‌ക്കിന്റെ ട്വീറ്റും വാട്ട്‌സപ്പില്‍ നിന്നും സിഗ്നലിലേക്കുള്ള കുത്തൊഴുക്ക് കൂടി. ഇന്ത്യയിലും സിഗ്നല്‍ താരമാകുകയാണ്.
മെസേജിംഗ്, വോയ്‌സ് കോള്‍, വീഡിയോ കോള്‍ എന്നിവ സിഗ്നല്‍ വാഗ്ദാനം ചെയ്യുന്നു. എന്‍ക്രിപ്ഷന്‍ സംരക്ഷണം മറ്റേത് ആപ്പനേക്കാളും സിഗ്നല്‍ ഉറപ്പു തരുന്നു. നിങ്ങളയക്കുന്ന മെസേജുകള്‍ സ്വീകര്‍ത്താവിന് ലഭിക്കുന്നത് വരെ ഒരു രഹസ്യ കോഡ് രൂപത്തില്‍ അതിലെ വിവരങ്ങള്‍ മറച്ച് വെച്ചുകൊണ്ട് കൈമാറ്റം ചെയ്യുന്ന രീതിയാണ് എന്‍ക്രിപ്ഷന്‍. ഈ സന്ദേശ കൈമാറ്റത്തിനിടക്ക് നുഴഞ്ഞ് കയറാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ ആശയക്കൈമാറ്റത്തിന് സിഗ്നല്‍ മികച്ചതാണെന്ന് പല പ്രമുഖരും പറയുന്നുണ്ട്.
ഫോണ്‍ ലോക്ക് ചെയ്യുന്നതിനോടൊപ്പം ആപ്പ് ലോക്ക് ചെയ്യുന്ന സ്‌ക്രീന്‍ ലോക്ക് സൗകര്യം, സ്‌ക്രീന്‍ ഷോട്ടുകള്‍ ലോക്ക് ചെയ്യാനുള്ള സൗകര്യം, ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ കീബോര്‍ഡ് സോഫ്റ്റ് വെയര്‍ സ്വീകരിക്കാതിരിക്കാനുള്ള ഇന്‍കോഗ്നിറ്റോ കീബോര്‍ഡ്, അയക്കുന്ന ആളുടെ വിവരങ്ങള്‍ മറച്ച് വെക്കുന്ന സീല്‍ഡ് സെന്റര്‍, ആപ്പിന് വേണ്ടിയുള്ള പ്രത്യേക പിന്‍നമ്പര്‍, രജിസ്‌ട്രേഷന്‍ ലോക്ക് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ സിഗ്നലിന്റെ മാത്രം പ്രത്യേകതയാണ്.
ഉപയോക്താക്കളുടെ കോണ്‍ടാക്ട് വിവരങ്ങള്‍, സോഷ്യല്‍ ഗ്രാഫ്, ചാറ്റ്‌ലിസ്റ്റ്, ലൊക്കേഷന്‍, പ്രൊഫൈല്‍ ചിത്രം, പ്രൊഫൈല്‍ നെയിം, ഏതെല്ലാം ഗ്രൂപ്പുകളില്‍ അംഗമാണ്, ഗ്രൂപ്പുകളുടെ പേരുകള്‍, ഗ്രൂപ്പുകളുടെ അവതാര്‍ ചിത്രങ്ങള്‍ തുടങ്ങി വാട്ട്‌സപ്പ് ശേഖരിക്കുമെന്ന് പറയുന്ന പല വിവരങ്ങളും സിഗ്നല്‍ ശേഖരിക്കില്ല. വാണിജ്യാവശ്യങ്ങള്‍ക്കും ഉപയോഗിക്കില്ല. നിയമാനുസൃതമായ കാര്യങ്ങള്‍ക്ക് വേണ്ടി ഭരണകര്‍ത്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറിയേക്കാം.
Post a Comment