വ്യാജ ആപ്പുകളെ സൂക്ഷിക്കുക | Fake apps

വ്യാജ ആപ്പുകള്,app,tech,വ്യാജ ആപ്ലിക്കേന്‍,fake apps,ഓണ്‍ലൈന്‍,വ്യാജ ആപ്പുകള്‍,internet,


2020 ലെ കണക്കനുസരിച്ച് പ്ലേ സ്‌റ്റോറില്‍ മാത്രം 2.87 മില്യണ്‍ ആപ്ലിക്കേഷനുകളാണ് ഉള്ളത്. 1.96 മില്യണ്‍ ആപ്പുകള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. അനുദിനം ആയിരക്കണക്കിന് ആപ്പുളാണ് അവതരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഉപയോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഒറിജിനലും വ്യാജ ആപ്പുകളും തിരിച്ചറിയാന്‍ പ്രയാസകരമാകുകയാണ്. പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറുമല്ലാതെ ആമസോണിനും മൊബൈല്‍ കമ്പനികള്‍ക്കും ഇന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമുകളുണ്ട്. പ്രമുഖ സൈറ്റുകളിലും ആപ്പുകള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഔദ്യോഗിക സൈറ്റുകളിലും ലഭ്യമാണെന്നത് കൊണ്ട് ആപ്ലിക്കേഷന്‍ ഒറിജിനല്‍ ആകുന്നില്ല. 

വ്യാജ ആപ്പുകള്‍ തിരിച്ചറിയാന്‍ പ്രയാസകരമാകുന്നതിന് പല കാരണങ്ങളുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഐക്കണുകളും പേരും സമാനമായ ഫ്യൂച്ചറുകളുമാണ് ഫേക്ക് ആപ്ലിക്കേഷനുകള്‍ക്കുമുള്ളത്. ഒരിക്കലും തന്നെ ഉപയോക്താക്കളില്‍ സംശയം ജനിപ്പിക്കാത്ത തരത്തിലാണ് വ്യാജനുകള്‍ നിര്‍മിക്കുന്നത്. പലപ്പോഴും പ്രീമിയം ഫീച്ചറുകള്‍ ലഭിക്കാനായി മോഡ് ആപ്പുകള്‍ ഉപയോഗിക്കുന്നതും സുരക്ഷിതമായ കാര്യമല്ല. അല്ലെങ്കിലും സൈബര്‍ കാലഘട്ടത്ത് പ്രൈവസി ഒരു മിത്ത് ആണെന്നതാണ് വാസ്തവം. അപ്പോള്‍ മോഡ് ആപ്ലിക്കേഷനുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. 

പരസ്യങ്ങളുടെ ആധിക്യവും ശല്യപ്പെടുത്തുന്ന വിധത്തിലുള്ള പോപ് അപ് പരസ്യങ്ങളും അശ്ലീല മയമായ പരസ്യങ്ങളും മാത്രമല്ല വ്യാജ ആപ്ലിക്കേഷനുകള്‍ മുഖേനയുള്ള പ്രശ്‌നങ്ങള്‍. നമ്മുടെ എല്ലാ സ്വകാര്യ വിവരങ്ങളും ഈ ആപ്ലിക്കേഷനുകള്‍ ചോര്‍ത്തിയെടുക്കും. കൂടാതെ, ക്യാമറകളുടെ നിയന്ത്രണം ഏറ്റെടുക്കാനും മൊബൈലില്‍ നാം ടൈപ്പ് ചെയ്യുന്ന പിന്‍കോഡുകളും പാസ് വേഡുകളും കൈവശപ്പെടുത്താനും കൈമാറാനും ഇവക്കാവും. ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നമാകുന്ന തരത്തില്‍ എല്ലാ വ്യക്തി വിവരങ്ങളും വ്യാജ ആപ്പുകള്‍ ചോര്‍ത്തിയെടുക്കുന്നുണ്ട്. ഒറിജിനല്‍ ആപ്പുകളേക്കാള്‍ കൂടുതല്‍ പെര്‍മിഷനുകളാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകള്‍ ആവശ്യപ്പെടുന്നത്. ഒറിജിനലാണെന്ന് കരുതി എല്ലാം അനുവദിക്കുകയും ചെയ്യുന്നു. 

അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ ചോദിക്കുന്ന ആപ്പുകളാണ് കൂടുതല്‍ അപകടകരമാകുന്നത്. അഡ്മിനിസ്‌ട്രേഷന്‍ പെര്‍മിഷന്‍ നല്‍കിയാല്‍ നമ്മുടെ ഫോണ്‍ ലോക്കില്ലാതെ മറ്റൊരാള്‍ക്ക് നല്‍കുന്നതിന് തുല്യമാണ്. നമ്മുടെ ഫോണില്‍ ഏത് തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താനും പാസ് വേഡും സ്റ്റോറേജും നിയന്ത്രിക്കാനും സാധിക്കുന്നതാണ് അത്തരം ആപ്ലിക്കേഷനുകള്‍.

അത് കൊണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഏതൊരു ആപ്പുകള്‍ക്ക് താഴെയും ആപ്പുകളുടെ ഡവലപ്പറുടെയും കമ്പനിയുടെ പേരും കോണ്ടാക്ട് ഡീറ്റെയില്‍സും ഔദ്യോഗിക വെബ്‌സൈറ്റ്, ഇ-മെയില്‍ വിവരങ്ങളും നല്‍കിയിരിക്കും. ചെറിയ സ്‌പെല്ലിംഗ് വ്യത്യാസത്തോടെയായിരിക്കും വ്യാജന്മാര്‍ നല്‍കിയിട്ടുണ്ടാവുക. സ്‌പെല്ലിംഗ് നല്ല പോലെ ശ്രദ്ധിച്ചു മാത്രം ഡൗണ്‍ലോഡ് ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചോദിക്കുന്ന പെര്‍മിഷനുകള്‍ മനസ്സിലാക്കുക. ആവശ്യമുള്ള പെര്‍മിഷനുകള്‍ക്ക് മാത്രം അനുമതി കൊടുക്കുകയും അല്ലാത്തവ ഡിസേബിള്‍ ആക്കി വെക്കുകയും ചെയ്യുക. കൂടുതല്‍ പെര്‍മിഷനുകള്‍ ചോദിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. 

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പിന്നീടുള്ള ദിവസങ്ങളും പെര്‍മിഷനുകള്‍ നിരീക്ഷിക്കേണ്ടതുണ്ട്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പായി ആപ്പ് റിവ്യൂ പരിശോധിക്കേണ്ടതുണ്ട്. യൂസര്‍ റിവ്യൂകളും വായിക്കുന്നത് നല്ലതാണ്. വ്യാജ ആപ്പുകളെ തിരിച്ചറിയാന്‍ യൂസര്‍ റിവ്യൂകള്‍ കൊണ്ട് സാധിക്കും. മോശം കമന്റുകളും കുറഞ്ഞ റേറ്റിംഗുമായിരിക്കും വ്യാജ ആപ്പുകള്‍ക്കുണ്ടാവുക. 


Post a Comment

Previous Post Next Post

News

Breaking Posts