കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന നിരവധി കണക്കുകളാണ് പുറത്തു വരുന്നത്. ഓരോ മണിക്കൂറിലും 2862 ചിത്രങ്ങള്‍ കാണാനാണ് ആളുകള്‍ വിവിധ മാര്‍ഗങ്ങളിലൂടെ കാണാനെത്തുന്നത്. 25 മില്യണ്‍ ചിത്രങ്ങളാണ് ഓരോ വര്‍ഷവും കണ്ടെടുക്കുന്നത്. ചൈല്‍ഡ് അബ്യൂസ് ഒരു ആഗോള പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. കണ്ടെടുക്കപ്പെടുന്ന ചിത്രങ്ങളില്‍ 78 ശതമാനവും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടേതാണ്. 80 ശതമാനം പെണ്‍കുട്ടികളും ഇരുപത് ശതമാനത്തോളം ആണ്‍കുട്ടികളും ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന കണക്കുകള്‍ ചിന്തിപ്പിക്കേണ്ടതാണ്. അയല്‍വാസികളും കുടുംബക്കാരും വഴിയാണ് കുട്ടികള്‍ ഇരയാകുന്നതെന്നാണ് ഖേദകരം. എണ്ണപ്പെട്ട രക്ഷിതാക്കളും ഇതില്‍ നിന്നൊഴിവല്ല. ട്വിറ്ററില്‍ 2019 ജനുവരി ജൂണ്‍ കാലയളവിനുള്ളില്‍ 244188 അക്കൗണ്ടുകളാണ് കുട്ടികളുടെ അശ്ലീലതയുമായി ബന്ധപ്പെട്ട് അധികൃതര്‍ നീക്കം ചെയ്തത്. 11 ലധികം മില്യണ്‍ വിവരങ്ങളാണ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തത്.
ചൈല്‍ഡ് പോണോഗ്രഫി ഇന്ത്യയിലും വളര്‍ന്ന് വരികയാണ്. ലോകത്ത് ചെല്‍ഡ് പോണ്‍ അപ്ലോഡ് ചെയ്യുന്ന രാജ്യങ്ങളില്‍ നമ്മുടെ രാജ്യം മുന്നിലാണ്. 25000 കേസുകളാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ നമ്മുടെ രാജ്യത്ത് രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 109 കുട്ടികള്‍ ദിനേന ലൈംഗികാധിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്നാണ് കണക്ക്. 377 വെബ്‌സൈറ്റുകളും കഴിഞ്ഞ വര്‍ഷം ബ്ലോക്ക് ചെയ്യുകയുണ്ടായി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2017 ല്‍ 331 കേസുകളും 2018 ല്‍ 781 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
70-90 ശതമാനം കുട്ടികളും ഇരയാകുന്നത് അവര്‍ക്കറിയാവുന്ന വിശ്വസനീയ ആളുകളിലൂടെയാണ്. ഭൂരിഭാഗം കുട്ടികളും ഇത്തരത്തില്‍ ചൂഷണത്തിനിരയാകുമ്പോള്‍ ചിലര്‍ മൊബൈലുകളിലൂടെയാണ് ഇരയാക്കപ്പെടുന്നത്. വീഡിയോ ഗെയിമുകള്‍ക്കും സോഷ്യല്‍ നെറ്റുവര്‍ക്ക് ആപ്പുകള്‍ക്കും അടിമകളാകുന്ന കുട്ടികള്‍് അറിഞ്ഞും അറിയാതെയും കെണിയിലകപ്പെടുകയാണ്. കുട്ടികളുടെ കുടുംബ പശ്ചാത്തലവും മറ്റും മനസ്സിലാക്കി വലയിലാക്കാന്‍ ചില ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു വരുന്നു. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ചാറ്റുകള്‍ ക്രമേണ വര്‍ധിച്ച് ലൈംഗിക സംസാരങ്ങളിലേക്ക് വഴിമാറുകയും പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ പങ്ക് വെക്കലിലേക്ക് അവ എത്തിപ്പെടുകയും ചെയ്യുന്നു. തിരിച്ചറിവിലേക്ക് എത്തുമ്പോഴേക്കും ഏറെ വൈകിക്കാണും. എല്ലാം നഷ്ടപ്പെട്ടാണ് പലര്‍ക്കും ബോധം വരുന്നത്.
അന്ത സാധ്യതയുള്ള ലോകമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിലെ അധോലോകമാണ് ഡാര്‍ക്ക് വെബുകള്‍. ഡാര്‍ക്ക് വെബിലെ നിര്‍മാതാക്കളെയും സന്ദര്‍ശകരെയും തിരിച്ചറിയാന്‍ ടെക് വിദഗ്ധര്‍ക്കോ ഇന്റലിജന്‍സ് വിഭാഗത്തിനോ കണ്ടെത്താന്‍ പ്രയാസമാണ്. ഡാര്‍ക്ക് വെബിലെത്തുന്ന ലോകത്തെ രാജ്യങ്ങളില്‍ ആദ്യ പത്തിലെ സ്ഥാനക്കാരില്‍ നമ്മുടെ ഇന്ത്യുമുണ്ട്. 50000 ഇന്ത്യക്കാരാണ് ഓരോ ദിവസവും ഡാര്‍ക്ക് വെബിലെത്തുന്നത്.
സെക്‌സ് വൈകൃതകങ്ങള്‍ പേറി നടക്കുന്ന മനുഷ്യര്‍ മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ലൈംഗികമായ ആസ്വാദനത്തിനപ്പുറം ഇതൊരു വൈകൃതമാണ്. ലൈംഗിക താല്പര്യങ്ങള്‍ക്ക് പുറമേ പണ സമ്പാദനത്തിനും മറ്റുമാണ് ഇതിനു പിന്നിലെ ലക്ഷ്യങ്ങളായി വരുന്നത്. പണം സമ്പാദിക്കാന്‍ വളരെ എളുപ്പമാണെന്നുള്ള തിരിച്ചറിവാണ് കുട്ടികളെ ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരാക്കുന്നത്.
അമിതമായ മാതാപിതാക്കളുടെ ആത്മവിശ്വാസം ഇനി മാറ്റേണ്ടതുണ്ട്. മക്കളെ കുറിച്ച് ഇനി ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാ സ്വാതന്ത്ര്യവും മക്കള്‍ക്ക് അനുവദിച്ച് കൊടുക്കുന്നരും മക്കളുടെ കാര്യത്തില്‍ യാതൊന്നും സംഭവിക്കുകയില്ലെന്ന് പറഞ്ഞ് നടക്കുന്നവരും ഇനി മാറ്റി ചിന്തിക്കേണ്ടതുണ്ട്. സ്വതന്ത്രമായ കാഴ്ചപ്പാടുകള്‍ മാറ്റി രക്ഷിതാക്കള്‍ രക്ഷാ കര്‍ത്താക്കള്‍ തന്നെയായി മാറണം. പഠനത്തിനും മറ്റും ഫോണ്‍ നല്‍കി വീട്ടുകാര്യങ്ങളില്‍ മുഴുകാതെ മക്കളുടെ ഭാഗത്തേക്ക് എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം. മൊബൈല്‍ ഫോണ്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായത് കൊണ്ട് തീരെ നല്‍കാതിരിക്കാനാവില്ലെന്നറിയാം. എങ്കിലും കൃത്യമായ സമയം നിശ്ചയിക്കുകയും കുട്ടികള്‍ക്കൊപ്പമിരുന്ന് പഠനത്തിന് സഹായിക്കുകയുമാണ് വേണ്ടത്. ടിവിയും കമ്പ്യൂട്ടറും സ്വകാര്യ മുറികളില്‍ നിന്നു മാറ്റി എല്ലാവരുടെയും ശ്രദ്ധയെത്തുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കണം.
إرسال تعليق