ഉഷ്ണമകറ്റാന്‍ ജ്യൂസുകള്‍ | Juices


വ്യത്യസ്ഥമായ ജ്യൂസുകളെ പരിചയപ്പെടുത്തുന്ന പോസ്റ്റാണിവിടെ നല്‍കുന്നത്. വേനല്‍കാല ചൂടും ക്ഷീണവും അകറ്റാന്‍ ഏറെ സഹായിക്കുന്നവയാണ് പാനീയങ്ങള്‍. ദാഹമകറ്റുന്നതിനപ്പുറം ഏറെ ഫലം ചെയ്യുന്നതുമാണെങ്കിലോ. 

1. തക്കാളി ജ്യൂസ്

ആവശ്യമായ ചേരുവകള്‍: രണ്ട് തക്കാളി, ആവശ്യത്തിന് ഉപ്പ്, അഞ്ച് കുരുമുളക്, ആവശ്യത്തിന് തണുപ്പിന് ഐസ് കട്ടകള്‍, ഒരു ടിസ്പൂണ്‍ നാരങ്ങാ നീര്.

തയ്യാറാക്കുന്ന വിധം: തക്കാൡചെറിയ കഷ്ണങ്ങളാക്കി മുറിക്കുകയും മിക്‌സിയില്‍ അടിച്ചെടുക്കുകയും ചെയ്യുക. അടിച്ചെടുത്ത തക്കാളിയിലേക്ക് കുരുമുളക്, നാരങ്ങാ നീര്, ഐസ് കട്ട് എന്നിവ ചേര്‍ത്ത് ഒന്നു കൂടി മിക്‌സിയില്‍ അടിക്കുക. അപ്പോള്‍ നന്നായി പതഞ്ഞു വരും. ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.

2. കരിക്ക് ജ്യൂസ്

ആവശ്യമായ ചേരുവകള്‍: കരിക്ക്, നാല് ടിസ്പൂണ്‍ പഞ്ചസാര, കാല്‍ ടിസ്പൂണ്‍ കണ്ടന്‍സ്ഡ് മില്‍ക്, ഏലക്ക് പൊടിച്ചത് അര ടിസ്പൂണ്‍.

തയ്യാറാക്കുന്ന വിധം: കരിക്ക് ചെത്തി വെള്ളവും കരിക്കിനുള്ളിലെ തേങ്ങയും മിക്‌സിയിലിട്ട് അടിച്ചെടുക്കുക. നന്നായി പതഞ്ഞ് വരുന്ന സമയത്ത് പഞ്ചസാരയും മില്‍കും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഒന്നുകൂടെ മിക്‌സിയിലിട്ട് അടിക്കുക. തണുപ്പിന് വേണ്ടി ഐസ് ക്യൂബ് ചേര്‍ത്ത് കുടിക്കാം.

3. മാതളം മുസംബി ജ്യൂസ്

ആവശ്യമായ ചേരുവകള്‍: രണ്ട് മാതള നാരങ്ങ, രണ്ട് മുസംബി, രണ്ട് ടിസ്പൂണ്‍ പഞ്ചസാര, അല്‍പം വെള്ളം.

തയ്യാറാക്കുന്ന വിധം: മാതള നാരങ്ങ നല്ല പഴുത്തത് നോക്കിയെടുത്ത് അല്ലി വേര്‍തിരിച്ച് മിക്‌സിയില്‍ അടിക്കുക. മുസംബി തൊലി കളഞ്ഞ് നീര് എടുക്കുക. അതേ സമയം വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചുടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെക്കുകയും വേണം. മാതള ജ്യൂസും മുസംബി നീരും മിക്‌സ് ചെയ്യുകയും അതിലേക്ക് ആവശ്യമായ സിറപ്പ് ചേര്‍ക്കുകയും ചെയ്യുക. ഐസ് ക്യൂബ് കൂടെ ചേര്‍ത്ത് കുടിക്കാം.

4. ഈത്തപ്പഴ ജ്യൂസ്

ആവശ്യമായ ചേരുവകള്‍: കുരു കളഞ്ഞ ഈന്തപ്പഴം, ഒരു കപ്പ് പാല്‍, പഞ്ചസാര.

തയ്യാറാക്കുന്ന വിധം: ആദ്യം ഈന്തപ്പഴം ചുടുവെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. അലിയുന്ന വിധത്തിലായ ശേഷം പാലും അല്പം പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ ഏറെ ഔഷധം നിറഞ്ഞ് ആരോഗ്യകരമായ ഈന്തപ്പഴ ജ്യൂസ് റെഡി.

5. മിന്റ് ലൈം

ആവശ്യമായവ: രണ്ട് ചെറുനാരങ്ങ, എട്ട് പൊതിയനില, ഒരു കപ്പ് വെള്ളം, കുറച്ച് ഐസ് ക്യൂബ്, രണ്ട് ടിസ്പൂണ്‍ പഞ്ചസാര.

തയ്യാറാക്കുന്ന വിധം: ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കുക. ശേഷം ഒരു മിക്‌സിയുടെ ജാറിലേക്ക് ഒഴിക്കുക. അതിലേക്ക് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് അടിച്ചെടുക്കുക. അതിലേക്ക് പൊതിനയിലയും ഐസ് ക്യൂബും കൂടെ ചേര്‍ത്ത് ചെറുതായി ഒന്ന് കറക്കിയെടുത്ത ശേഷം ഗ്ലാസിലേക്ക് ഒഴിക്കുക. വേനല്‍ കാലത്ത് വളരെ ലളിതവും ചെലവില്ലാത്തതുമായ മിന്റ് ലൈം റെഡിയായിക്കഴിഞ്ഞു.

Post a Comment

Previous Post Next Post

News

Breaking Posts