വിവിധയിനം ചട്ട്ണികള്‍ | Chatni

ചട്ട്ണി,ജ്യൂസ് റെസിപ്പി,ചമ്മന്തി,പാചകം,തട്ട്കട ചട്ട്ണി,സോസ്,chatni,

കുഴിമന്തിയും ചിക്കന്‍വിഭവങ്ങളും അടുക്കളയിലെ പ്രധാന വിഭവങ്ങളായി. അറേബ്യന്‍ ഭക്ഷണമെല്ലാം നമ്മുടെയും ഇഷ്ട വിഭവങ്ങളായി മാറി. വിഭവങ്ങള്‍ക്ക് പുറമേ അതിനെ സ്വാധിഷ്ടമാക്കുന്നതും നമ്മെ ഇരുത്തി കഴിപ്പിക്കുന്നതും കൂടെ കൂട്ടുന്ന ചട്ട്ണികളും സോസുകളുമാണെന്ന് നിസംശയം പറയാം. നമ്മുടെ ഇഷ്ട വിഭവങ്ങള്‍ക്ക് കൂട്ടായി നാം ഉണ്ടാക്കുന്ന ചട്ട്ണികളുടെയും സോസുകളുടെയും പാചകക്കുറിപ്പാണ് ഇവിടെ പ്രതിബാധിക്കുന്നത്.

1. അല്‍ഫാം ചട്ട്ണി

ആവശ്യമായ ചേരുവകള്‍: മല്ലിയില, പൊതീന, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നാരങ്ങ, ജീരകം, ഉപ്പ്, തൈര്

ഉണ്ടാക്കുന്ന വിധം: ആവശ്യമായ മല്ലിയില കഴുകിയെടുക്കുക. മല്ലിയിലയുടെ പകുതി പൊതീനയും എടുക്കുക. ശേഷം ഉള്ളി ചെറുതായി മുറിക്കുക. അതിലേക്ക് ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നല്ല ജീരകവും നാരങ്ങാ നീരും ചേര്‍ക്കുക. കുറച്ച് തൈരും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ അല്‍ഫാം തന്തൂരി വിഭവങ്ങള്‍ക്കുള്ള സോസ് റെഡി. 

2. തക്കാളി ചട്ട്ണി

ആവശ്യമായ ചേരുവകള്‍: തക്കാളി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, ഉപ്പ്, വിനാഗിരി

ഉണ്ടാക്കുന്ന വിധം: രണ്ട് തക്കാളി, പച്ചമുളക്, ഒരു അല്ലി വെളുത്തുള്ളി, അല്‍പം മല്ലിയില, ആവശ്യത്തിന് ഉപ്പ്, പിന്നെ സുര്‍ക്കയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ കബ്‌സ, മന്തി, മജ്ബൂസ് തുടങ്ങിയ വിഭവങ്ങളിലേക്ക് ഉപയോഗിക്കുന്ന തക്കാളി ചട്ട്ണി റെഡി.

3. തട്ട്കട ചമ്മന്തി

ആവശ്യമായ ചേരുവകള്‍: ഉള്ളി, തക്കാളി, ഉപ്പ്, മുളക് പൊടി, വിനാഗിരി.

തയ്യാറാക്കുന്ന വിധം: തക്കാളിയും ഉള്ളിയും തുല്യ അളവില്‍ മുറിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും വിനാഗിരിയും എരുവിന് അനുസരിച്ച് മുളക് പൊടിയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ തട്ട്കട സറ്റൈല്‍ ചമ്മന്തി റെഡിയായി. ബോണ്ട, ബജികളിലേക്ക് രുചികരമാണ് ഈ ചമ്മന്തി.

Post a Comment

Previous Post Next Post

News

Breaking Posts