ഇന്ത്യയുടെ സുല്‍ത്താന്‍, സുല്‍ത്താനുല്‍ ഹിന്ദ് എന്നറിയപ്പെട്ട ഖാജാ മുഈനുദ്ദീന്‍ ചിശ്തി അല്‍ അജ്മീരിയുടെ വഫാത് ദിനമാണ് റജബ് 6. അജ്മീര്‍ രാജസ്ഥാനിലെ ഒരു പട്ടണമാണ്. മത സൗഹാര്‍ദത്തിന്റെ ഉത്തമ പ്രതീകം കൂടിയാണിവിടം. വ്യത്യസ്ഥരായ മത വിഭാഗത്തിലുള്ളവര്‍ ഇന്നും അനുഗ്രഹം തേടിയെത്താറുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫീ വര്യന്മാരില്‍ ഉന്നതനാണ് മഹാനവര്‍കള്‍. കുഞ്ഞുനാള്‍ മുതലേ അത്ഭുത പ്രവര്‍ത്തികള്‍ മഹാനവര്‍കളില്‍ പ്രകടമായിരുന്നു. കുട്ടിക്കാലം തൊട്ടേ അശരണരുടെ ആശാ കേന്ദ്രമായിരുന്നു അദ്ദേഹം. അസുഖം ബാധിച്ചെത്തുന്ന കുട്ടികളെ തലോടി തല്‍ക്ഷണം കുട്ടികളുടെ അസുഖം മാറിയിരുന്നു. ശേഷം ഇന്ത്യയിലെത്തി മുസ്ലിംകള്‍ക്ക് മാത്രമല്ല, സര്‍വ മതക്കാര്‍ക്കും അനുഗ്രഹമായി മാറി. പതിനാല് വയസ്സ് മാത്രമുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ നഷ്ടമായ മഹാനവര്‍കള്‍ക്ക് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അടുപ്പവും കരുത്ത് നല്‍കി.
നാമം: ശൈഖ് മുഈനുദ്ദീന്‍ ഹസനുബ്‌നു ഹസനുസ്സന്‍ജരി
ജനനം: ഹിജ്‌റ 547, റജബ് 14
സ്ഥലം: ഇറാനിലെ സിജിസ്ഥാന്‍ പ്രവിശ്യയിലെ സഞ്ചര്‍
മാതാവ്: സയ്യിദ ഉമ്മുല്‍ വറഅ്മാഹനൂര്‍.
പിതാവ്: സയ്യിദ് ഗിയാസുദ്ദീന്‍
നബിയുമായുള്ള ബന്ധം: പ്രവാചക പുത്രി ഫാത്വിമ ബീവിയുടെ പതിനൊന്നാമത്തെ തലമുറയിലാണ് പിതാവ്
പ്രധാന ഉസ്താദുമാര്‍: മൗലാനാ ഹിസാമുദ്ദീന്‍ ബുഖാരി, ഉസ്മാന്‍ ഹാറൂനി
സ്ഥാനപ്പേരുകള്‍: സുല്‍ത്താനുല്‍ ഹിന്ദ്, അത്വാഉറസൂല്‍, ഗരീബ് നവാസ്
ഇന്ത്യയിലെത്തിയ വര്‍ഷം: ഹിജറ 588ല്‍ 40 ശിഷ്യരോടൊപ്പം.
ഭാര്യമാര്‍: ബീവി ഇസ്മത്, അമതുല്ല
മക്കള്‍: സയ്യിദ് അബൂസഈദ്, സയ്യിദ് ഫഖ്‌റുദ്ദീന്‍ ബാവസല്‍വാര്‍, സയ്യിദ് നിസാമുദ്ദീന്‍.
വയസ്സ്: 96
വഫാത്: ഹിജ്‌റ 633 റജബ് 6, തിങ്കള്‍
അജ്മീര്‍ ചെമ്പ് സംഭാവന ചെയ്തത്: അക്ബര്‍ ചക്രവര്‍ത്തി
إرسال تعليق