വാട്ട്‌സപ്പ് വീണ്ടും പണി തരുന്നു


ലോകം ഏറെ ശ്രദ്ധയോട കണ്ടിരുന്ന ഒന്നായിരുന്നു ഏറ്റവും വലിയ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് ആപ്പായ വാട്ട്‌സപ്പും വാട്ട്‌സപ്പിന്റെ പോളിസി അപ്‌ഡേറ്റും. ജനുവരിയില്‍ ഗൂഗിളും ഫേസ്ബുക്കും മറ്റു പ്രമുഖ കമ്പനികളും പോളിസി അപ്‌ഡേറ്റുകള്‍ വരുത്തുകയുണ്ടായി. എന്നാല്‍ വാട്ട്‌സപ്പിന്റെ പോളിസി അപ്‌ഡേറ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയുമുണ്ടായി. വാട്ട്‌സപ്പിലെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെക്കുന്നതും ഫേസ്ബുക്കിന്റെ മറ്റ് സേവനങ്ങളുമായി ബന്ധപ്പെടുത്തുന്നതുമായിരുന്നു വിവാദത്തിന് കാരണം. വ്യവസ്ഥകള്‍ അംഗീകരിക്കാത്ത പക്ഷം വാട്ട്‌സപ്പിനോട് വിടപറയാന്‍ നിര്‍ദേശിക്കുന്ന പോളിസിയെ ജനങ്ങള്‍ കൂട്ടത്തോടെ എതിര്‍ക്കുന്നതാണ് ലോകം നോക്കിക്കണ്ടത്. തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന ഭയം വാട്ട്‌സപ്പിനോട് ഗുഡ്‌ബൈ പറയുന്നത് വരെയെത്തി കാര്യങ്ങള്‍. 

സിഗ്നലും ടെലഗ്രാമും ഫ്രീ ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതും വാട്ട്‌സപ്പ് ഏറെ കാലത്തിന് ശേഷം പിന്നോട്ട് പോയതും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇയോണ്‍ മാസ്‌ക്കിനെ പോലെയുള്ള പ്രശസ്തരും സിഗ്നലിന് പിന്തുണയായെത്തിയപ്പോള്‍ ഒന്നാം സ്ഥാനത്തെത്താനും സിഗ്നലിനായി. ആഗോള തലത്തിലുള്ള പ്രതിഷേധമാണ് ടെലഗ്രാമിനും സിഗ്നലിനും തുണയായത്. 

പുതിയൊരു പോളിസിയാണ് ഇനി വാട്ട്‌സപ്പ് അവതരിപ്പിക്കുന്നത്. പുതിയതായി അവതരിപ്പിച്ച പോളിസികള്‍ അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് മെയ് 15 മുതല്‍ വാട്ട്‌സപ്പ് മെസേജിംഗ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നതാണ് പുതിയ അറിയിപ്പ്. പുതിയ നയങ്ങള്‍ അംഗീകരിക്കാത്തവരെ ഇനാക്ടീവ് അഥവാ നിഷ്‌ക്രിയ പട്ടികയില്‍ ഉള്‍പെടുത്തുകയാണ് ചെയ്യുന്നത്. പുതിയ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്ന പക്ഷം വാട്ട്‌സപ്പ് തുടര്‍ന്നും ഉപയോഗിക്കാം. 120 ദിവസങ്ങളോളം നിഷ്‌ക്രിമായി കിടക്കുന്ന അക്കൗണ്ടുകള്‍ പിന്നീട് ഡിലീറ്റ് ചെയ്യപ്പടുന്നതായിരിക്കും. നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ മെസേജിംഗ് സേവനങ്ങള്‍ സാധിക്കാതിരുന്നാലും വോയ്‌സ് വീഡിയോ കോളിംഗ് സര്‍വീസുകള്‍ കുറച്ച് കാലത്തേക്ക് ലഭിക്കുന്നതായിരിക്കും. 

Post a Comment

Previous Post Next Post

News

Breaking Posts