ക്ഷീണമകറ്റാന്‍ ജ്യൂസുകള്‍ | juices


വേനല്‍കാലമാണ്. ചൂട് കൂടും. ശരീരത്തിന്റെ താപനില വര്‍ധിച്ച് ക്ഷീണം വര്‍ധിക്കും. വിയര്‍ത്ത് ശരീരത്തിലെ ജലാംശവും കുറയും. ധാരാളം വെള്ളം കുടിക്കേണ്ട സമയമാണ് വരാന്‍ പോകുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളിലെ രാജാക്കന്മാരാണ് പഴങ്ങള്‍. പഴങ്ങള്‍ അതുപോലെ കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ജ്യൂസായി കുടിക്കുന്നത്. പൊതുവേ യൂട്യൂബ് വീഡിയോ ചാനലുകാരും വീട്ടിലെ അടുക്കളത്തോട്ടക്കാരും പല തരത്തിലുള്ള പഴങ്ങള്‍ വീട്ടിലുണ്ടാക്കുന്നതിനെ കുറിച്ചും ജ്യൂസ് ഉണ്ടാക്കുന്നതിനെ കുറിച്ചുമുള്ള വീഡിയോകള്‍ ധാരാളം ഇറങ്ങിയിരിക്കുകയാണ്. ഈ വേനല്‍ കാലത്ത് നമുക്ക് ഉപകാരപ്രദമായ രുചികരമായ ആരോഗ്യകരമായ കുറച്ച് ജ്യൂസുകളെ പരിചയപ്പെടുത്തുകയാണ്.

1. തടി കുറക്കാന്‍ ജ്യൂസ്

കൊളസ്‌ട്രോള്‍ കുറക്കാനും തടി കുറക്കാനും ഫലപ്രദമായ ഒരു ജ്യൂസാണ് ആദ്യം പരിചയപ്പെടുത്തുന്നത്. പല തരത്തിലുള്ള പഴങ്ങളുപയോഗിച്ചാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത്.

ആവശ്യമായ ചേരുവകള്‍: ക്യാരറ്റ്, പച്ച ആപ്പിള്‍, കക്കരി, ബീറ്റ്‌റൂട്ട്, സെലറി, നാരങ്ങ

അളവ്: നാരങ്ങ (നാലെണ്ണം), ഒരു പച്ച ആപ്പിള്‍, ഒരു കക്കരി, ഒരു ബീറ്റ്‌റൂട്ട്, ഒരു തണ്ട് സെലറി, ഒരു നാരങ്ങാ പിഴിഞ്ഞത്.

ഈ ചെരുവകളെല്ലാം ചെറിയ കഷ്ണങ്ങളായി മുറിക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളമൊഴിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുകയും നാരങ്ങാ നീര് മിക്‌സ് ചെയ്ത് കുടിക്കുകയും ചെയ്യുക. തടി കുറക്കാനും കൊളസ്‌ട്രോള്‍ കുറക്കാനും ഫലപ്രദമായ ഒരു ജ്യൂസാണിത്. രാവിലെ ഭക്ഷണത്തിനു മുമ്പ് വെറും വയറ്റില്‍ കുടിക്കുക. അതേ പോലെ രാത്രി ഭക്ഷണ ശേഷവും ശീലമാക്കിയാല്‍ ഫലം കാണുമെന്നുറപ്പ്.

2. കക്കരി ജിഞ്ചര്‍ ജ്യൂസ്

ആവശ്യമായ ചേരുവകള്‍: കക്കരി, ഇഞ്ചി, പഞ്ചസാര, ജീരകം, ഉപ്പ്, വെള്ളം

അളവ്: ഒരു കക്കരി, നല്ല ചെറതല്ലാത്ത ഇഞ്ചിക്കഷ്ണം, പഞ്ചസാര(3ടിസ്പൂണ്‍), അര ടിസ്പൂണ്‍ ജീരകപ്പൊടി, അര ടിസ്പൂണ്‍ ഉപ്പ്, ഒരു കപ്പ് വെള്ളം.

കക്കരിയും ഇഞ്ചിയും തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. കക്കിരയും ഇഞ്ചിയും വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. വെള്ളം ആവശ്യത്തിനു കൂട്ടാവുന്നതാണ്. അടിച്ചെടുത്ത ജ്യൂസിലേക്ക് ജീരകപ്പൊടിയും പഞ്ചസാരയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തണുപ്പിന് വേണ്ടി ഐസും ഉപയോഗിക്കാം.

3. തണ്ണിമത്തന്‍ 

വത്തക്ക സമൂത്തിയാണ് അടുത്തത്. 

ആവശ്യമായവ: ഒരു തണ്ണിമത്തന്‍, ഒരു പഴം, അരകപ്പ് വാനില, അരകപ്പ് തൈര്, പഞ്ചസാരയും ഐസും ആവശ്യത്തിന്.

തണ്ണിമത്തന്‍ കുരു കളയുക. പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക. തണ്ണിമത്തനും പഴവും വാനിലയു ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം പഞ്ചസാര ചേര്‍ത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. തണുപ്പിന് ഐസ് ചേര്‍ക്കാം. അളവ് കൂട്ടാന്‍ വെള്ളവും ഉപയോഗിക്കാം.

4. ലസ്സി

ചേരുവകള്‍: നാല് കപ്പ് തൈര്, അര കപ്പ് പഞ്ചസാര, അര കപ്പ് തണുത്ത വെള്ളം, ഐസ് ക്യൂബ്

തൈരും പഞ്ചസാരയും വെള്ളവും ഐസും എല്ലാം കൂടി ചേര്‍ത്ത് ഇളക്കിയെടുക്കുക. 

5. പലവക ജ്യൂസ്

ആവശ്യമായവ: പാഷന്‍ ഫ്രൂട്ട്, പൈനാപ്പിള്‍, മാങ്ങ, നാരങ്ങ, വെള്ളം, പഞ്ചസാര

അളവ്: കൈതച്ചക്ക, മാങ്ങ, പാഷന്‍ ഫ്രൂട്ട്, നാരങ്ങ എന്നിവയുടെ നീര്(600 മില്ലി ലിറ്റര്‍), വെള്ളം (6ലിറ്റര്‍), പഞ്ചസാര ആവശ്യത്തിന്.

പഴങ്ങളുടെ നീരും പഞ്ചസാരയും നന്നായി ചേര്‍ക്കുക. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് വെള്ളം കുറച്ച് ഉപയോഗിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts