ജ്യൂസുകളെ പരിചയപ്പെടുത്തുന്ന അടുത്ത പോസ്റ്റാണിത്. വേനല്‍കാലത്തെ ചൂടിന് ശമനമേകാന്‍ ഫലപ്രദമാകുന്ന ജ്യൂസുകളെയും അവയുടെ പാചക രീതിയെ കുറിച്ചുമാണ് പോസ്റ്റ് ചെയ്യുന്നത്.
1. ബനാന ലസ്സി
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന പാനീയമാണിത്.
ആവശ്യമായവ: ഒരു കപ്പ് തൈര്, ഒരു പഴം കഷ്ണങ്ങളാക്കിയത്, 3 ടിസ്പൂണ്‍ പഞ്ചസാര, ഐസ് ക്യൂബ്.
ഈ വസ്തുക്കളെല്ലാം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. തണുപ്പിന് വേണ്ടി ഐസ് ക്യൂബോ തണുപ്പിക്കുകയോ ചെയ്യാം.
2. ബീറ്റ്‌റൂട്ട് ജ്യൂസ്
ആവശ്യമായവ: ഒരു ചെറിയ ബീറ്റ്‌റൂട്ട്, ഒരു ഗ്ലാസ് പഞ്ചസാര, ഒരു കഷ്ണം ഇഞ്ചി, രണ്ട് ഗ്ലാസ് വെള്ളം, രണ്ട് ചെറുനാരങ്ങാ നീര്.
വേനല്‍ക്കാല ക്ഷീണത്തിന് അത്യുത്തമം. അതും വ്യത്യസ്ഥമായ രീതിയലൊന്ന് പരീക്ഷിച്ച് നോക്കാം. ബീറ്റ്‌റൂട്ടിന്റെ തൊലികളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ പഞ്ചസാരയും വെള്ളവും അരിഞ്ഞ ഇഞ്ചിയും ബീറ്റ്‌റൂട്ട് അരിഞ്ഞതും എല്ലാം ചേര്‍ത്ത് തിളപ്പിക്കുക. വെള്ളം നല്ലവണ്ണം തിളക്കാന്‍ കാത്തു നില്‍ക്കുക. അടിയില്‍ സത്ത് മാത്രമായി അവശേഷിക്കും. നാരങ്ങാനീര് ചേര്‍ക്കുക. ചൂടാറിയ ശേഷം കുപ്പിയില്‍ ഒഴിച്ച് വെച്ച് ആവശ്യമുള്ളപ്പോള്‍ അല്പം വെള്ളം ചേര്‍ത്ത് കുടിക്കാം.
3. മാങ്ങാ ലസ്സി
ആവശ്യമായവ: ഒരു കപ്പ് തൈര്, ഒരു മധുരമുള്ള മാങ്ങ കഷ്ണങ്ങളാക്കിയത്, രണ്ട് ടിസ്പൂണ്‍ പഞ്ചസാര, ഏലക്കാ പൊടിച്ചത്, ഐസ് കട്ട.
ഈ ചേരുവകളെല്ലാം ചേര്‍ത്ത് അടിച്ചെടുത്ത് അരിച്ച ശേഷം കുടിക്കാം.
4. വേനല്‍കാല ജ്യൂസ്
ആവശ്യമായവ: രണ്ട് കപ്പ് മുന്തിരി, ഒരു കപ്പ് പാല്‍, രണ്ട് ടിസ്പൂണ്‍ പഞ്ചസാര, ഒന്നര ടിസ്പൂണ്‍ ഇഞ്ചിയുടെ നീര്, രണ്ട് ടിസ്പൂണ്‍ നാരങ്ങയുടെ നീര്, നാല് ഐസ് കട്ടകള്‍.
ആവശ്യമായ ചേരുവകളെല്ലാം ചേര്‍ത്ത് അടിച്ചെടുക്കുക. മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. സപ്ലൈ ചെയ്യുമ്പോള്‍ അലങ്കാരത്തിന് പൊതീനയും നാരങ്ങാ കഷ്ണവും കൂടെ വെക്കാം.
5. ഇഞ്ചി നെല്ലിക്കാ ജ്യൂസ്
ആവശ്യമായവ: ആറ് നെല്ലിക്ക, രണ്ട് ചെറുനാരങ്ങ, ചെറിയ കഷ്ണമാക്കിയ ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, മൂന്ന് കപ്പ് വെള്ളം.
നെല്ലിക്ക ചെറുതായി അരിയുക. അതുപോലെ ഇഞ്ചിയും ചെറിയ കഷ്ണമാക്കി അരിയുക. അതിലേക്ക് നാരങ്ങാ നീര് ചേര്‍ക്കുകയും ആവശ്യത്തിനനുസരിച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കുറച്ച് നാരങ്ങാ നീരും ചേര്‍ക്കുക. ആവവശ്യമെങ്കില്‍ ഉപ്പും വെള്ളവും ചേര്‍ക്കാം. നന്നായി ഇളക്കിയെടുത്ത ശേഷം വിളമ്പാം.
6. സ്‌പെഷ്യല്‍ ക്യാരറ്റ് ജ്യൂസ്
ആവശ്യമായവ: നാല് ക്യാരറ്റ്, ഒരു കപ്പ് പാല്‍, രണ്ട് ടിസ്പൂണ്‍ മില്‍ക്ക് മൈഡ്, രണ്ട് ഏലക്ക, ആവശ്യത്തിന് പഞ്ചസാര, ഒരു ടിസ്പൂണ്‍ നെയ്യ്, അണ്ടിപ്പരിപ്പ്.
ക്യാരറ്റ് തൊലി കളഞ്ഞ ശേഷം നന്നായി പുഴുങ്ങുകയും പാലും മില്‍ക്ക് മൈഡും പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുകയും വേണം. അതിലേക്ക് നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തെടുക്കുയും നേരത്തേ അടിച്ചെടുത്ത ജ്യൂസിലേക്ക് ചേര്‍ക്കുകയും ചെയ്യുക.
Post a Comment