തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ്- 1086, കണ്ണൂര്‍- 1618, വയനാട്- 500, കോഴിക്കോട്- 3251, മലപ്പുറം- 2455, തൃശൂര്‍- 2416, പാലക്കാട്- 1342, എറണാകുളം- 2515, കോട്ടയം- 1275, ആലപ്പുഴ- 1183, കൊല്ലം- 741, തിരുവനന്തപുരം- 2272 എന്നിങ്ങനെയാണ് ജില്ലകളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലകളില്‍ ഇന്ന് കോഴിക്കോടാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. പതിനൊന്ന് പേരിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങളില്‍ 28 കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5138 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 230 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 20088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 70 പേര്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ളവരാണ്.
ഇന്ന് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയതോടെ 550 ഹോട്ട്‌സ്‌പോട്ടുകളാണ് കേരളത്തില്‍ ആകെ നിലവിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരില്‍ 7943 പേര്‍ രോഗമുക്തി നേടി. ഇതോടെ 232812 പേര്‍ ചികിത്സയിലും 1189267 പേര്‍ കോവിഡ് നെഗറ്റീവുമായി.
إرسال تعليق