തിരുവന്തപുരം: കേരളത്തില്‍ ശനിയാഴ്ച കോവിഡ് 26685 പേര്‍ക്ക് കൂടി റിപ്പോര്‍ട്ട് ചെയ്തു. 24596 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ അന്യ സംസ്ഥാനത്ത് നിന്ന് വന്നവരാണ്. കഴിഞ്ഞ ദിവസവങ്ങളിലുണ്ടായ 25 മരണങ്ങളുള്‍പ്പെടെ മരണം 5080 ആയി. 7076 പേര്‍ക്ക് രോഗം സുഖപ്പെട്ടു.
കോഴിക്കോട്- 3767, എറണാകുളം- 3320, മലപ്പുറം- 2745, തൃശൂര്‍- 2584, തിരുവനന്തപുരം- 2383, കോട്ടയം- 2062, കണ്ണൂര്‍- 1755, ആലപ്പുഴ- 1750, പാലക്കാട്- 1512, കൊല്ലം- 1255, പത്തനംതിട്ട- 933, കാസര്‍ഗോഡ്- 908, വയനാട്- 873, ഇടുക്കി- 838 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കോഴിക്കോട് നിന്നാണ്.
ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 15 പുതിയ ഹോട്ട്‌സപോട്ടുകള്‍ കൂടി നിലവില്‍ വന്നതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 538 ആയി. ഒരു പ്രദേശത്തെയും ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 20.35 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 1,31,155 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.
രോഗവ്യാപനം എല്ലാ മേഖയിലുമുണ്ട്. എന്നാല്‍ ഉത്തരേന്ത്യ പോലെ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post a Comment