ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്നു. തുടര്‍ച്ചയായി കഴിഞ്ഞ 24 മണിക്കൂറിനിടെയും രാജ്യത്ത് മൂന്നര ലക്ഷം കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കണക്കില്‍ കുറവൊന്നും രേഖപ്പെടുത്തിയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 3,49,691 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണം 1,69,60,172 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ തന്നെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 67,160 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പോസിറ്റീവ് കേസുകളായുള്ളത്. ഉത്തര്‍ പ്രദേശില്‍ 37,944 ഉം കര്‍ണാടകയില്‍ 29,438 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ ഡല്‍ഹിയില്‍ 24,103 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണത്തിലും റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 2,767 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ആകെ കോവിഡ് മരണ സംഖ്യ 1,92,311 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. കോവിഡ് വാക്‌സിന്‍ സൗജന്യമാണെന്നും ഊഹാപോഹങ്ങളില്‍ പെട്ടുപോകരുതന്നെന്നും പ്രധാനമന്ത്രി മന്‍കി ബാത് പരിപാടിയിലൂടെ ആഹ്വാനം ചെയ്തു. കോവിഡ് വ്യാപനം തടയാന്‍ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും 45 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ആവശ്യമായ വാക്‌സിന്‍ സ്ംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഇത് വരെ 14,09,16,417 പേര്‍ വാക്‌സിനേഷന്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ പെരുകുന്ന കാലത്ത് വിശ്വസനീയമായ വാര്‍ത്തകള്‍ ആശ്രയിക്കാനും തയ്യാറകണമെന്നും നിര്‍ദേശിച്ച പ്രധാനമന്ത്രി ആരോഗ്യപ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു.
കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാനും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കോവിഡുമായ ബന്ധപ്പെട്ട വാര്‍ത്തകളും ഓക്‌സിജന്‍ ക്ഷാമവും മരുന്നുകളുടെ ലഭ്യതക്കുറവും വാക്‌സിനുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും നീക്കം ചെയ്ത ട്വീറ്റുകളില്‍ ഉള്‍പ്പെടും. രാഷ്ട്രീയ, സിനിമ, കായിക രംഗത്തെ പ്രമുഖരുടെ ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്.
Post a Comment