തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അതിതീവ്രമാകുന്നു. ഇന്ന് മാത്രം 32819 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ റെക്കോര്‍ഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 32 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5170 ആയി.
കോഴിക്കോടാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല. അയ്യായിരത്തിനു മുകളിലാണ് കോഴിക്കോട് മാത്രം കോവിഡ് പോസിറ്റീവായത്. കാസര്‍ഗോഡ്- 906, കണ്ണൂര്‍- 1996, വയനാട്- 968, കോഴിക്കോട്- 5015, മലപ്പുറം- 3251, പാലക്കാട്- 2071, തൃശൂര്‍- 3097, എറണാകുളം- 4270, ഇടുക്കി- 859, കോട്ടയം- 2970, ആലപ്പുഴ- 1770, പത്തനംതിട്ട- 1163, കൊല്ലം- 1591, തിരുവനന്തപുരം- 2892 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
141199 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 15354299 സാമ്പിളുകള്‍ ഇത് വരെ ആകെ പരിശോധനക്ക് വിധേയമാക്കി. 23.24ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18413 പേര്‍ക്ക് കോവിഡ് നെഗറ്റീവായിട്ടുണ്ട്. ഇത് വരെ 12076820 പേര്‍ രോഗമുക്തി നേടി.
ഇന്ന് പോസ്റ്റീവായവരില്‍ 265 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
30409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2049 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. 96 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് പുതുതായി 40 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 3 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവായി. നിലവില്‍ സംസ്ഥാനത്ത് 587 ഹോട്ട്‌സ്‌പോട്ടുകളുണ്ട്.
Post a Comment