രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷം; 3.86 ലക്ഷം കോവിഡ് രോഗികള്‍, 3498 മരണം


ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഒമ്പതാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3498 പേര്‍ മരണപ്പെടുകയും ചെയ്തു. 

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.87 കോടി കവിഞ്ഞു. മഹാരാഷ്ട്രിയിലാണ് രാജ്യത്തെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ രൂക്ഷമാണ്. 

മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കേ രാജ്യത്തെ വാക്‌സിന്‍ ക്ഷാമവും ഓക്‌സിജന്‍ ക്ഷാമവും തുടരുക തന്നെയാണ്. 

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ രജിസ്ട്രര്‍ ചെയ്ത കേസ് ഇന്ന് പരിഗണിക്കും. ഓക്‌സിജന്‍ വിതരണവും ആവശ്യമരുന്നുകള്‍, വാക്‌സിനുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ടാം തരങ്കത്തിന്റെ തീവ്രതയില്‍ കേന്ദ്രത്തിനെതിരെ കോടതി വിമര്‍ശിച്ചിരുന്നു. 


Post a Comment

Previous Post Next Post

News

Breaking Posts