ഇലക്കറികളും വിറ്റാമിന്‍ കെ യും | vitamin K


രക്തം രക്തക്കുഴലുകളില്‍ വെച്ച് കട്ടപിടിക്കുന്നത് ഹൃദ്രോഗത്തിനു കാരണാകും. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ പോലുള്ളവ കൂടുതലായി അടങ്ങിയിട്ടുള്ള ചീരപോലുള്ള ഇലക്കറികള്‍ ഇത്തരമാളുകള്‍ കഴിക്കുന്നതു കൊണ്ടു പ്രശ്‌നമുണ്ടോ എന്ന സംശയത്തിനുത്തരം:

നിത്യാഹാരത്തിന്റെ കൂടെ സ്വാഭാവിക വിറ്റാമിന്‍ കെ സുരക്ഷിതമാണെന്നാണ് കരുതപ്പെടുന്നത്. വിറ്റാമിന്‍ കെ മൂന്ന് തരമാണ്. 

വിറ്റാമിന്‍ കെ 1: പച്ചിലക്കറികളിലുള്ള സ്വാഭാവിക പോഷകമാണ് ഇത്. സ്വയാബീന്‍ പോലുള്ള ചില എണ്ണകളിലും ഈ വിറ്റാമിന്‍ കണ്ടുവരുന്നു. കൂടാതെ ബീന്‍സ്, ഒലിവ്, ധാന്യങ്ങള്‍, ക്ഷീരോല്‍പന്നങ്ങള്‍, ചില പഴങ്ങള്‍, ലിവര്‍ എന്നിവയിലുമുണ്ട്. പാചകം ചെയ്താലും ഇത് നഷ്ടപ്പെടുന്നില്ല.

വിറ്റാമിന്‍ കെ 2: കീഴ്ക്കുടലില്‍ കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയുടെ ഉല്‍പന്നമാണ്. വിറ്റാമിന്‍ കെ 3 സുശക്തമായ ഒരു സിന്തറ്റിക് ഉല്‍പന്നമാണ്. 

സാധാരഗതിയില്‍ രക്തം കട്ടപിടിക്കുന്നതിനും മറ്റു ചില കാര്യങ്ങള്‍ക്കും വിറ്റാമിന്‍ കെ ആവശ്യമാണ്. സാധാരണഗതിയില്‍ സ്വാഭാവിക വിറ്റാമിന്‍ കെ ഓവര്‍ ഡോസാകാറില്ല.


Post a Comment

Previous Post Next Post

News

Breaking Posts