തിരുവനന്തപുരം: കോവിഡ് വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളിലധികവും യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്നതിനാല്‍ സര്‍വീസുകള്‍ മെയ് 1 മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷനുകള്‍ മിക്കതും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതിനാല്‍ സ്വാകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം വളരെ കുറവായതും ബസുകളുടെ ദിനവരുമാനം ദൈനംദിന ചെലവുകള്‍ക്കു പോലും തികയാതെ വരികയും ചെയ്തതിനാലാണ് വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ഫോം ജി നല്‍കി മെയ് 1 മുതല്‍ സര്‍വീസ് നിറുത്താനുള്ള തീരുമാനമെടുത്തതെന്ന് സെക്രട്ടറി ഗോപിനാഥന്‍ പറഞ്ഞു.
Post a Comment