മൂന്ന് ലക്ഷവും കടന്ന് കോവിഡ്; ഇന്ത്യയിലെ ദരിദ്രര്‍ ഇരട്ടിയാകും


 ന്യൂ ഡല്‍ഹി: രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ മൂന്ന് ലക്ഷവും കടന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 314835 പേരാണ് രോഗബാധിതരമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്തെ രാജ്യങ്ങളില്‍ മൂന്ന് ലക്ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മുമ്പ് അമേരിക്കയിലായിരുന്നു മൂന്ന് ലക്ഷം പ്രതിദിന റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച് 2104 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 67468 പേരാണ് കോവിഡ് ബാധിതരായി മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 33214 പേര്‍ കോവിഡ് ബാധിച്ച ഉത്തര്‍പ്രദേശാണ് രണ്ടാമതായുള്ളത്. കോവിഡിന്റെ ആദ്യ ഘട്ടത്തിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു ലക്ഷം പോലും ആദ്യ തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗത്തില്‍ രണ്ട് ലക്ഷവും മറികടന്ന് മൂന്ന് ലക്ഷത്തിലേക്കെത്തി നില്‍ക്കുകയാണ്. 

അതേ സമയം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാവുമെന്ന് പ്യൂറിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ജോലിയും ജീവിതമാര്‍ഗവും തിരിച്ചു പിടിച്ചു കൊണ്ടിരുന്ന ജനങ്ങളെ രണ്ടാം തരംഗം അതീവമായി ബാധിക്കുന്നതാണിതിനു കാരണം. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും തൊഴില്‍ നഷ്ടമുണ്ടായതായും ഇന്ത്യയിലെ വലിയൊരു ശതമാനത്തിന്റെ വരുമാനവും കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക മേഖല കടുത്തു പ്രതിസന്ധിയിലാകും. ദാരിദ്ര രേഖക്ക് താഴെയുള്ള ജനങ്ങളുടെ നിലവിലെ കണക്ക് ആറ് കോടിയില്‍ നിന്നും പതിമൂന്ന് കോടിയായി വര്‍ധിക്കുമെന്നും പഠനം പറയുന്നുണ്ട്. 


Post a Comment

Previous Post Next Post

News

Breaking Posts