തിരുവന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് അവസാനിക്കുകയാണ്. ഈ മാസം മുതല്‍ 28 ആം തിയതി മുതല്‍ ആരംഭിക്കാനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകളാണ് കോവിഡ് വ്യാപന സാഹചര്യം മൂലം മാറ്റിവെച്ചത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
ലാബുകളിലെ പരിമിതമായ സൗകര്യം ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിരന്തരമായി ആവശ്യം അറിയിച്ചിരുന്നു. കോവിഡ് വ്യാപിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ മാറ്റിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കോവിഡ് വ്യാപനത്തിനിടെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഇന്ന് വിശദീകരണം നല്‍കും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി, പിഎസ് സി പരീക്ഷകള്‍ നേരത്തേ മാറ്റിവെച്ചിരുന്നു.
Post a Comment