കോവിഡ് വാക്‌സിന്‍; അറിയേണ്ടതെല്ലാം

മേയ് 1 മുതല്‍ 18 വയസ്സ് പൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും വാക്‌സിനേഷന്‍ തുടങ്ങുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചു. നിലവില്‍ ഇന്ത്യയിലെ കോവിഡ് റിപ്പോര്‍ട്ടുകള്‍ രണ്ട് ലക്ഷത്തിന് മുകളിലായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. നിലവില്‍ 45 വയസ്സ് കഴിഞ്ഞവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. കോവിഡ് വ്യാപനം അതി തീവ്രമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറയിക്കുന്നത് 18 വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡ് 19 നെതിരായി വാക്‌സിന്‍ എടുക്കാന്‍ യോഗ്യരാണെന്നതാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്. 12 കോടിയിലേറെ പേര്‍ ഇത് വരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വാക്‌സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ട ചില മാര്‍ഗങ്ങളുണ്ട്. അത് പ്രകാരം വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

നിര്‍ദേശങ്ങള്‍

വാക്‌സിന്‍ രെജിസ്‌ട്രേഷനു ചില രേഖകള്‍ നല്‍കേണ്ടതായുണ്ട്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, എംപി, എംഎല്‍എ നല്‍കുന്ന ഔദ്യോഗിക ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പോസ്‌റ്റോഫീസ് പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, സര്‍വീസ് ഐഡന്ററ്റി കാര്‍ഡ് തുടങ്ങിയ രേഖകളിലേതെങ്കിലും ഒന്ന് വാക്‌സിന്‍ രെജിസ്ട്രര്‍ ചെയ്യാന്‍ നല്‍കേണ്ടതാണ്. തുടര്‍ന്ന് താഴെ നിര്‍ദേശങ്ങള്‍ കൂടി ചെയ്യുക.

1. കോവിന്‍ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്പറോ ആധാര്‍ നമ്പറോ രെജിസ്ട്രര്‍ ചെയ്യുക.

2. തുടര്‍ന്ന് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.

3. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സൗകര്യപ്രദമായ ദിവസവും സമയവും നമുക്ക് നിശ്ചയിക്കാവുന്നതാണ്. 

നാം നല്‍കിയ ദിവസം നിര്‍ദേശിക്കപ്പെട്ട സെന്ററില്‍ ചെന്ന് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ലഭിക്കുന്ന റഫറന്‍സ് ഐഡി വഴി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് കേരളത്തില്‍ നിരവധി കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിട്ടുണ്ടെങ്കിലും വാക്‌സിന്‍ ക്ഷാമം നേരിടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. നാല് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 50 ലക്ഷം വാക്‌സിന്‍ കൂടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Post a Comment

Previous Post Next Post

News

Breaking Posts