വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്കടുത്ത വെട്ടിച്ചിറയില്‍ നിന്ന് കാണാതായ ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിന്റെ മൃതദേഹം കണ്ടെത്തി. ലൈംഗിക പീഡനത്തിന് വിധേയമായ ശേഷമാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. വീടിന് ഇരുനൂറ് മീറ്റര്‍ അകലെ താമസിക്കുന്ന അന്‍വറിനെയാണ് പോലീസ് പിടികൂടിയത്. മൃതദേഹം മണ്ണിട്ട് മൂടിയതും അദ്ദേഹമാണ്. മാര്‍ച്ച് പത്തിനായിരുന്നു സുബീറയെ കാണാതാകുന്നത്.
സ്വകാര്യ ക്ലിനിക്കിലെ ജോലിക്കാരിയായ സുബീറയെ കാണാതായ ശേഷം അന്വേഷണത്തിലായിരുന്നു പോലീസ്. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി പ്രതേയക അഞ്ചംഗ സംഗത്തെയും ചുമതലപ്പെടുത്തിയിരുന്നു. തിരൂര്‍ ഡി വൈ എസ് പിയുടെ മേല്‍ നോട്ടത്തില്‍ വളാഞ്ചേരി സി ഐ പിഎം ഷമീറിനായിരുന്നു അന്വേഷണ ചുമതല.
ശാസ്ത്രീയമായ മാര്‍ഗങ്ങളും പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള ലൊക്കേഷന്‍ വിട്ട് മറ്റൊരിടത്തും പോയിട്ടില്ലെന്നതു തന്നെയായിരുന്നു പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ ഹിസ്റ്ററി പരിശോധിച്ചെങ്കിലും സംശയാസ്പദമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവാഹിതയാണെങ്കിലും ഒരു വര്‍ഷം മുമ്പ് സുബീറ വിവാഹമോചനം നേടിയിരുന്നു.
സുബീറയെ പൊന്തക്കാട്ടില്‍ പോയി കൊലപ്പെടുത്തുകയായരുന്നുവെന്ന് പ്രതി മൊഴി നല്‍കി. സ്വര്‍ണാഭരത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നും സ്വര്‍ണം മോഷ്ടിച്ച ശേഷം മൃതദേഹം കുഴിച്ചു മൂടിയെന്നും പ്രതി പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ക്വാറിയില്‍ മണ്ണ് ഇളകിയതിനെ തുടര്‍ന്ന് സംശയം ഉയര്‍ന്ന നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
Post a Comment