കോവിഡ്; ബാങ്കിന്റെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു


കോവിഡിന്റെ രണ്ടാം വരവ് രാജ്യമെങ്ങും അതിഭീകരമായി ബാധിച്ചരിക്കെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം മാറ്റം വരുത്തി. പ്രവര്‍ത്തന സമയം ഈ മാസം 30 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും. 

ബാങ്കുകളുടെ സംയുക്ത സമിതി പ്രവര്‍ത്തന സമയം മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ആഴ്ചയില്‍ അഞ്ച് ദിവസവും പ്രധാന ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കണമെന്നുമാണ് സംയുക്ത സമിതി അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. സമയക്രമത്തില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 

Post a Comment

أحدث أقدم

News

Breaking Posts