തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,704 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 34,296 രോഗികള്‍ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 6428 ആയി. 4,40,652 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം- 4424, എറണാകുളം- 3154, തൃശൂര്‍- 3056, തിരുവനന്തപുരം- 2818, പാലക്കാട്- 3145, കോഴിക്കോട്- 2406, കൊല്ലം- 2416, കോട്ടയം- 1806, കണ്ണൂര്‍- 1695, പത്തനംതിട്ട- 798, കാസര്‍ഗോഡ്- 560, ഇടുക്കി- 1075, വയനാട്- 590എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി 26.61 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 27,451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 1951 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,43,876 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് പുതുതായി 2 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ 852 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
Post a Comment