തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35636 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ മരണങ്ങളില്‍ 48 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5356 ആയി. 15493 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.
കാസര്‍ഗോഡ്- 1006, കണ്ണൂര്‍- 1484, വയനാട്- 814, കോഴിക്കോട്- 5554, മലപ്പുറം- 3354, പാലക്കാട്- 2499, തൃശൂര്‍- 4070, എറണാകുളം- 5002, ഇടുക്കി- 978, കോട്ടയം- 2515, ആലപ്പുഴ- 2536, പത്തനംതിട്ട- 1065, കൊല്ലം- 1648, തിരുവനന്തപുരം- 3111 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് 146474 പേരുടെ സാമ്പിള്‍ പരിശോധിച്ചു. 24.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 33196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. 2136 പേരുടെ സമ്പര്‍ക്കത്തിന്റെ ഉറവിടം വ്യക്തമല്ല. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ഇന്ന് പുതുതായി 36 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയതോടെ സംസ്ഥാനത്ത് 663 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.
Post a Comment