തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കൂടി കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 29318 പേര്‍ കോവിഡ് മുക്തരായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തുണ്ടായ 68 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 5814 ആയി. 423514 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 123980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്‌പോസിറ്റിവിറ്റി 28.88 ശതമാനമാണ്.
കാസര്‍ഗോഡ്- 766, കണ്ണൂര്‍- 2297, വയനാട്- 655, കോഴിക്കോട്- 3805, മലപ്പുറം- 3850, പാലക്കാട്- 2881, തൃശൂര്‍- 3753, എറണാകുളം- 4767, ഇടുക്കി- 1046, കോട്ടയം- 2324, ആലപ്പുഴ- 2088, പത്തനംതിട്ട- 939, കൊല്ലം- 2390, തിരുവനന്തപുരം- 4240 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 32627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 2743 പേരുടെ വ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. 115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1094055 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇന്ന് പുതുതായി 10 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 2 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ 796 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.
إرسال تعليق