ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വിസസ് സെലക്ഷന്‍ ബോര്‍ഡ് 5807 ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ഉര്‍ദു, സംസ്‌കൃതം, ബംഗാളി, പഞ്ചാബി വിഷയങ്ങളിലാണ് നിയമനം. 9300 മുതല്‍ 34800 വരെയാണ് ശമ്പള നിരക്ക്. ഗ്രേഡ് പേ 4600. ഓരോ വിഷയത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ലഭ്യമായ അവസരങ്ങള്‍ താഴെ നല്‍കുന്നു. അധ്യാപകരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാറിന് കീഴില്‍ വിദ്യാഭ്യാസവകുപ്പിലാണ് നിയമനം ലഭിക്കുക.
ട്രെയിന്‍ഡ് ലാംഗ്വേജ് ടീച്ചര്‍
ഉര്‍ദു : പുരുഷര്‍- 346, സ്ത്രീ- 571
ഇംഗ്ലീഷ്: പുരുഷര്‍- 1029, സ്ത്രീ- 961
സംസ്‌കൃതം: പുരുഷന്‍- 866, സ്ത്രീ- 1159
പഞ്ചാബി: പുരുഷര്‍- 382, സ്ത്രീ- 492
ബംഗാളി: സ്ത്രീ- 1
അപേക്ഷ
ജൂണ്‍ നാലു മുതല്‍ ജൂലൈ മൂന്നുവരെയാണ് അപേക്ഷാ സമയം
വിദ്യാഭ്യാസ യോഗ്യത, പ്രായ പരിധി, ഫീസ്, മാര്‍ഗനിര്‍ദേശങ്ങള്‍, സെലക്ഷന്‍ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നിയമനം
ഡല്‍ഹിയില്‍ നടത്തുന്ന സെലക്ഷന്‍/ സ്‌കില്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
പരീക്ഷ ഫീ
പരീക്ഷ തിയതി പിന്നീട് അറിയിക്കും
പരീക്ഷ ഫീ 100 രൂപയാണ്.
വനിതകള്‍/എസ്ടി/ പി ഡബ്ല്യു ഡി/ വിമുക്ത ഭടന്മാര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഫീ ഇല്ല.
Post a Comment