തിരുവനന്തപുരം: രൂക്ഷമായ കോവിഡ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. മെയ് നാലു മുതലാണ് ജന ജീവിതം സ്തംഭിക്കാതെയുള്ള മിനി ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. കോവിഡ് ഇനിയും തീവ്രമായാല്‍ ലോക്ക്ഡൗണ്‍ തന്നെ നടപ്പാക്കണമെന്ന ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ശനിയാഴ്ച മുതല്‍ ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര പാടുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കുടുംബാംഗങ്ങളാണെങ്കില്‍ ഇളവ് അനുവദിക്കും. സര്‍ജിക്കല്‍ മാസ്‌ക്കിനു പുറമെ തുണി മാസ്‌ക്കടക്കം രണ്ട് മാസ്‌ക്കുകള്‍ ധരിച്ചായിരിക്കണം യാത്ര ചെയ്യേണ്ടത്. ഹോട്ടലുകളിലും കാന്റീനുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും. ആള്‍ക്കൂട്ടം അനുവദിക്കില്ല. ആരാധനലായങ്ങളില്‍ സൗകര്യമുണ്ടെങ്കില്‍ മാത്രമേ 50 ആളുകള്‍ക്ക് പ്രവേശനമുള്ളൂ. അത്യാവശ്യ ഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കണം. ബാങ്കുകളിലെ ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തണം. റേഷന്‍ കടകളും സപ്ലൈ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ക്ഡൗണിന് ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് അറുനൂറിലേറെ കേന്ദ്രങ്ങളിലെ വാക്‌സിനേഷന്‍ തുടരും. നിലവില്‍ ഒന്നര ലക്ഷം വാക്‌സിനാണ് ലഭ്യമായുള്ളത്. വാക്‌സിന്‍ വിതരണം രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് നടക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 18 വയസ്സ് തികഞ്ഞവര്‍ക്കും വാക്‌സിന്‍ സൗജന്യമാണ്.
إرسال تعليق