ഫിത്വര്‍ സകാത്ത്| Fithr zakath


റമളാന്‍ മാസത്തിന്റെ അവസാനത്തോടെ നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്. റമളാനിലെ മഹത്തായ പുണ്യകര്‍മ്മം കൂടിയാണിത്. പെരുന്നാള്‍ നിസ്‌ക്കരിക്കുന്നതിന് മുമ്പ് കൊടുക്കണമെന്ന് മുത്തുനബി നിര്‍ദേശിച്ചിട്ടുണ്ട്. റമളാന്‍ അവസാനമാണ് നിര്‍ബന്ധമാകുന്നതെങ്കിലും റമളാനിന്റെ തുടക്കത്തില്‍ നല്‍കിയാലും അനുവദനിയമാകും. കാരണമില്ലാതെ പെരുന്നാള്‍ നിസ്‌ക്കാരവും കഴിഞ്ഞ് കൊടുക്കല്‍ കറാഹത്തും പെരുന്നാള്‍ ദിവസവും കഴിഞ്ഞ് നല്‍കല്‍ ഹറാമുമാണ്. പെരുന്നാള്‍ നിസ്‌ക്കാരത്തിന് പുറപ്പെടും മുമ്പ് നല്‍കലാണ് ഉത്തമം. 

നിസ്‌ക്കാരത്തിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ സഹ്‌വിന്റെ സുജുദ് നാം ചെയ്യാറുണ്ട്. നോമ്പിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഫിത്വര്‍ സകാത്ത്.അനാവശ്യ വാക്കുകളില്‍ നിന്നും മോശം പ്രവര്‍ത്തനങ്ങളില്‍ നിന്നും അത് ശുദ്ധീകരിക്കുമെന്ന് സ്വഹീഹായ ഹദീസുണ്ട്. 

തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരെ തൊട്ടുമാണ് കൊടുക്കേണ്ട എല്ലാ മുസ്ലിമിന്റെയും സകാത്താണ് നല്‍കേണ്ടത്. തനിക്കും സംരക്ഷണം നല്‍കേണ്ടവര്‍ക്കും പെരുന്നാള്‍ ദിവസവും തൊട്ടടുത്ത രാത്രിയും ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, ഭൃത്യന്‍ തുടങ്ങിയവയുടെ ചെലവ് കഴിച്ച് ബാക്കിയുണ്ടെങ്കിലാണ് നര്‍ബന്ധമാവുക. 

നാട്ടിലെ മുഖ്യാഹാരമാണ് നല്‍കേണ്ടത്. ഒരാള്‍ക്ക് വേണ്ടി ഒരു സ്വാഅ് അഥവാ നാല് മുദ്ദ് ധാന്യമാണ് നല്‍കല്‍ നിര്‍ബന്ധമാവുക. അതായത് 3.200 ലിറ്റര്‍ ആണത്. ഒരു സ്വാഇനു തുല്യമായ വിലയോ പണമോ നല്‍കിയാല്‍ മതിയാകില്ല. ന്യൂനതയോ പുഴുക്കുത്തോ ഉള്ളതോ ആയ ധാന്യവും പറ്റില്ല. 


Post a Comment

أحدث أقدم

News

Breaking Posts