മലയാളം വാക്കുകള്‍; തെറ്റും ശരിയും | Malayalam words

learning,malayalam words, മലയാളം വാക്കുകള്‍; തെറ്റും ശരിയും,മലയാളം,മലയാളം വാക്കുകള്‍; ശരിയും തെറ്റും,
 

കേരളീയരായ നാം തന്നെ മലയാളം ഭാഷ തെറ്റുകൂടാതെയാണ് സംസാരിക്കുന്നതെന്ന് പറയാനാവുമോ. പൂര്‍ണമായും ശരിയെന്ന് അവകാശപ്പെടാന്‍ ഇത്തിരി പാട് പെടും. സംസാരത്തില്‍ മാത്രമല്ല എഴുത്തിലും ആ തെറ്റ് നാം ആവര്‍ത്തിക്കാറുണ്ട്. അക്ഷര പിശകിനെ കുറിച്ചല്ല ഇവിടെ പറയുന്നത്, വാക്കുകളുടെ ശരിയായ ഉപയോഗത്തെ കുറിച്ചാണ്. സാധാരണ നാം ഉപയോഗിക്കാറുള്ള പദങ്ങളുടെ ശരിയും തെറ്റുമാണ് നല്‍കുന്നത്. 

മലയാളം വാക്കുകള്‍; ശരിയും തെറ്റും


തെറ്റ്

ശരി

അങ്ങിനെ

അങ്ങനെ

അടിമത്വം

അടിമത്തം

അതാത്

അതത്

അഥപതനം

അധഃപതനം

അദ്യാപകന്‍

അധ്യാപകന്‍

അനന്തിരവള്

അനന്തരവള്

അനുഗ്രഹീതന്‍

അനുഗൃഹീതന്‍

അപേക്ഷാതിയതി

അപേക്ഷത്തീയതി

അല്ലങ്കില്

അല്ലെങ്കില്

അവധാനത

അവധാനം

അസ്തികൂടം

അസ്ഥികൂടം

അസന്നിഗ്ദം

അസന്നിഗ്ദ്ധം

ആണത്വം

ആണത്തം

ആദ്യാവസാനം

ആദ്യവസാനം

ആധുനീകരിക്കുക

ആധുനികീകരിക്കുക

ആവർത്തി

ആവൃത്തി

ആസ്വാദ്യകരം

ആസ്വാദ്യം

ആഴ്ചപതിപ്പ്

ആഴ്ചപ്പതിപ്പ്

ദിവസ്സേന

ദിവസേന

ദൈന്യത

ദൈന്യം

ദ്വിഭാര്യാത്വം

ദ്വിഭാര്യത്വം

നിവർത്തി

നിവൃത്തി

പ്രവൃത്തിക്കുക

പ്രവർത്തിക്കുക

പ്രാരാബ്ദം

പ്രാരബ്ധം

പ്രസ്ഥാവന

പ്രസ്താവന

പ്രാസംഗികന്‍

പ്രസംഗകന്‍

ബഹുഭാര്യാത്വം

ബഹുഭാര്യത്വം

മനഃസ്സാക്ഷി

മനഃസാക്ഷി,മനസ്സാക്ഷി

മുഖാന്തിരം

മുഖാന്തരം

മുതലാളിത്വം

മുതലാളിത്തം

മുന്നോക്കം

മുന്നാക്കം

യഥാകാലത്ത്

യഥാകാലം

യാദൃശ്ചികം

യാദൃച്ഛികം

രക്ഷകർത്താവ്

രക്ഷാകർത്താവ്

രാഷ്ട്രീയപരമായ

രാഷ്ട്രീയമായ

രാപ്പകല്

രാപകല്

വളർച്ചാനിരക്ക്

വളർച്ചനിരക്ക്

വിഡ്ഡിത്തം

വിഡ്ഢിത്തം

വിദ്യുശ്ചക്തി

വിദ്യുച്ഛക്തി

ശുപാർശ

ശിപാർശ

സത്യാഗ്രഹം

സത്യഗ്രഹം

സദാകാലവും

സദാ, എക്കാലവും

സർവതോന്മുഖം

സർവതോമുഖം

സാന്മാർഗികപരം

സാന്മാർഗികം

സാമുദായികപരം

സാമുദായികം

സാമൂഹികപരമായ

സാമൂഹികമായ

സാമ്രാട്ട്

സമ്രട്ട്

സാമ്പത്തികപരമായ

സാമ്പത്തികമായ

സൃഷ്ടാവ്

സ്രഷ്ടാവ്

സ്വതവേ

സ്വതേ

ഹാർദ്ദവം

ഹാർദം

 

 


Post a Comment

أحدث أقدم

News

Breaking Posts