കേരളീയരായ നാം തന്നെ മലയാളം ഭാഷ തെറ്റുകൂടാതെയാണ് സംസാരിക്കുന്നതെന്ന് പറയാനാവുമോ. പൂര്‍ണമായും ശരിയെന്ന് അവകാശപ്പെടാന്‍ ഇത്തിരി പാട് പെടും. സംസാരത്തില്‍ മാത്രമല്ല എഴുത്തിലും ആ തെറ്റ് നാം ആവര്‍ത്തിക്കാറുണ്ട്. അക്ഷര പിശകിനെ കുറിച്ചല്ല ഇവിടെ പറയുന്നത്, വാക്കുകളുടെ ശരിയായ ഉപയോഗത്തെ കുറിച്ചാണ്. സാധാരണ നാം ഉപയോഗിക്കാറുള്ള പദങ്ങളുടെ ശരിയും തെറ്റുമാണ് നല്‍കുന്നത്.
മലയാളം വാക്കുകള്‍; ശരിയും തെറ്റും
| 
   തെറ്റ്  | 
  
   ശരി  | 
 
| 
   അങ്ങിനെ  | 
  
   അങ്ങനെ  | 
 
| 
   അടിമത്വം  | 
  
   അടിമത്തം  | 
 
| 
   അതാത്  | 
  
   അതത്  | 
 
| 
   അഥപതനം  | 
  
   അധഃപതനം  | 
 
| 
   അദ്യാപകന്  | 
  
   അധ്യാപകന്  | 
 
| 
   അനന്തിരവള്‍  | 
  
   അനന്തരവള്‍  | 
 
| 
   അനുഗ്രഹീതന്‍  | 
  
   അനുഗൃഹീതന്‍  | 
 
| 
   അപേക്ഷാതിയതി  | 
  
   അപേക്ഷത്തീയതി  | 
 
| 
   അല്ലങ്കില്‍  | 
  
   അല്ലെങ്കില്‍  | 
 
| 
   അവധാനത  | 
  
   അവധാനം  | 
 
| 
   അസ്തികൂടം  | 
  
   അസ്ഥികൂടം  | 
 
| 
   അസന്നിഗ്ദം  | 
  
   അസന്നിഗ്ദ്ധം  | 
 
| 
   ആണത്വം  | 
  
   ആണത്തം  | 
 
| 
   ആദ്യാവസാനം  | 
  
   ആദ്യവസാനം  | 
 
| 
   ആധുനീകരിക്കുക  | 
  
   ആധുനികീകരിക്കുക  | 
 
| 
   ആവർത്തി  | 
  
   ആവൃത്തി  | 
 
| 
   ആസ്വാദ്യകരം  | 
  
   ആസ്വാദ്യം  | 
 
| 
   ആഴ്ചപതിപ്പ്  | 
  
   ആഴ്ചപ്പതിപ്പ്  | 
 
| 
   ദിവസ്സേന  | 
  
   ദിവസേന  | 
 
| 
   ദൈന്യത  | 
  
   ദൈന്യം  | 
 
| 
   ദ്വിഭാര്യാത്വം  | 
  
   ദ്വിഭാര്യത്വം  | 
 
| 
   നിവർത്തി  | 
  
   നിവൃത്തി  | 
 
| 
   പ്രവൃത്തിക്കുക  | 
  
   പ്രവർത്തിക്കുക  | 
 
| 
   പ്രാരാബ്ദം  | 
  
   പ്രാരബ്ധം  | 
 
| 
   പ്രസ്ഥാവന  | 
  
   പ്രസ്താവന  | 
 
| 
   പ്രാസംഗികന്  | 
  
   പ്രസംഗകന്  | 
 
| 
   ബഹുഭാര്യാത്വം  | 
  
   ബഹുഭാര്യത്വം  | 
 
| 
   മനഃസ്സാക്ഷി  | 
  
   മനഃസാക്ഷി,മനസ്സാക്ഷി  | 
 
| 
   മുഖാന്തിരം  | 
  
   മുഖാന്തരം  | 
 
| 
   മുതലാളിത്വം  | 
  
   മുതലാളിത്തം  | 
 
| 
   മുന്നോക്കം  | 
  
   മുന്നാക്കം  | 
 
| 
   യഥാകാലത്ത്  | 
  
   യഥാകാലം  | 
 
| 
   യാദൃശ്ചികം  | 
  
   യാദൃച്ഛികം  | 
 
| 
   രക്ഷകർത്താവ്  | 
  
   രക്ഷാകർത്താവ്  | 
 
| 
   രാഷ്ട്രീയപരമായ  | 
  
   രാഷ്ട്രീയമായ  | 
 
| 
   രാപ്പകല്‍  | 
  
   രാപകല്‍  | 
 
| 
   വളർച്ചാനിരക്ക്  | 
  
   വളർച്ചനിരക്ക്  | 
 
| 
   വിഡ്ഡിത്തം  | 
  
   വിഡ്ഢിത്തം  | 
 
| 
   വിദ്യുശ്ചക്തി  | 
  
   വിദ്യുച്ഛക്തി  | 
 
| 
   ശുപാർശ  | 
  
   ശിപാർശ  | 
 
| 
   സത്യാഗ്രഹം  | 
  
   സത്യഗ്രഹം  | 
 
| 
   സദാകാലവും  | 
  
   സദാ, എക്കാലവും  | 
 
| 
   സർവതോന്മുഖം  | 
  
   സർവതോമുഖം  | 
 
| 
   സാന്മാർഗികപരം  | 
  
   സാന്മാർഗികം  | 
 
| 
   സാമുദായികപരം  | 
  
   സാമുദായികം  | 
 
| 
   സാമൂഹികപരമായ  | 
  
   സാമൂഹികമായ  | 
 
| 
   സാമ്രാട്ട്  | 
  
   സമ്രട്ട്  | 
 
| 
   സാമ്പത്തികപരമായ  | 
  
   സാമ്പത്തികമായ  | 
 
| 
   സൃഷ്ടാവ്  | 
  
   സ്രഷ്ടാവ്  | 
 
| 
   സ്വതവേ  | 
  
   സ്വതേ  | 
 
| 
   ഹാർദ്ദവം  | 
  
   ഹാർദം  | 
 

Post a Comment