ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആഗോള തലത്തില്‍ തന്നെ നാല് ലക്ഷം കവിയുന്ന രാജ്യമായി ഇന്ത്യ. മറ്റൊരിടത്തും ഇത്രയുമധികം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3523 പേര്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 2,99,988 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നാല് ലക്ഷം കവിഞ്ഞതോടെ രാജ്യത്ത് കോവിഡ് രോഗികള്‍ 1,91,64,969 ആയി ഉയര്‍ന്നു. നിലവില്‍ 2,11,853 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ്.
إرسال تعليق