പോലീസ് പാസ് എങ്ങനെ നേടാം

corona,kerala police pass,online,online pass,covid19,news,കൊറോണ,കോവിഡ് 19,

കൊറോണ അതിരൂക്ഷമായിരിക്കേ കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലോക്ക്ഡൗണില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേരള സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കുകയുണ്ടായി. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ, എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ പോലീസ് പാസ് കൂടെ കരുതുകയും വേണം. കേരള പോലീസിന്റെ സൈറ്റിലാണ് പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. പോലീസ് പാസ് ശനി വൈകീട്ടോടെ ലഭ്യമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

കേരള പോലീസിന്റെ https://pass.bsafe.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴിയാണ് പാസ് ലഭിക്കുക. അപേക്ഷിക്കുമ്പോള്‍ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ രേഖപ്പെടുത്തണം. മൊബൈലിലേക്ക് ഒടിപി വരികയും അനുമതി പത്രം ലഭിക്കുകയും ചെയ്യും. അത്യാവശ്യ കാര്യങ്ങളായ മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയവക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും നേരിട്ടോ തൊഴിലുമ വഴിയോ പാസിന് അപേക്ഷിക്കാം. 

ആശുപത്രി ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആവശ്യ സേവന വിഭാഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. ഓണ്‍ലൈന്‍ സേവനം ലഭ്യമാകുന്നത് വരെ സത്യ പ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡോ മതി. അടിയന്തര പാസ് ആവശ്യമുള്ളവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വഴി അപേക്ഷ നല്‍കാം. 

Post a Comment

أحدث أقدم

News

Breaking Posts