സൂറത്ത് യൂസുഫ്, സൂറത്ത് ഇബ്രാഹിം
1. ഈജിപ്തിലെ രാജസഭയില്‍ യൂസുഫ് നബി ഏത് വകുപ്പിന്റെ ചുമതലയാണ് വഹിച്ചത് ?
- ധനകാര്യ വകുപ്പിന്റെ ചുമതല
യൂസുഫ് പറഞ്ഞു: "രാജ്യത്തെ ഖജനാവുകളുടെ ചുമതല എന്നെ ഏല്‍പിക്കുക. തീര്‍ച്ചയായും
ഞാനതു പരിരക്ഷിക്കുന്നവനും അതിനാവശ്യമായ അറിവുള്ളവനുമാണ്.” (യൂസുഫ്: 55)
2. യൂസുഫ് നബി(അ)യുടെ പിതാവിന്‍റെ പേര്?
- യഅ്ഖൂബ് നബി(അ)
3. ഖുർആനിൽ ഇബ്രാഹിം നബിയുടെ നാമം എത്ര തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്?
- 69 തവണ
ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ട പ്രവാചകന്‍
മൂസാ നബി(അ) യാണ്.
4. അല്ലാഹു നല്ല ഒരു വാക്കിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
- നല്ല വൃക്ഷം.
ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു
മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍
അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. (ഇബ്രാഹിം : 24)
5. ഇസ്മായിൽ നബി (അ)യെ കൂടാതെ ഇബ്രാഹിം നബി(അ)ക്ക് ജനിച്ച മറ്റൊരു മകന്‍?
- ഇസ്ഹാഖ് നബി (അ)
"വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്. ( ഇബ്രാഹീം: 39)
6. ഫലസ്തീനിന്‍റെ പഴയകാല നാമം?
- കന്‍ആന്‍
7. യഅ്ഖൂബ് നബി(അ)യുടെ പിതാവിന്‍റെ പേര്?
- ഇസ്ഹാഖ് നബി(അ)
8. ഹാജറാ ബീവിയുടെ ജന്മദേശം?
- ഈജിപ്ത്
9. യൂസുഫ് നബി(അ)ക്ക് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?
- 11
"യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "പ്രിയ പിതാവേ, പതിനൊന്ന്
നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്കു സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം
കണ്ടിരിക്കുന്നു.” (Yusuf : 4)
10. യൂസുഫ് സൂറത്തിനു പുറമേ മറ്റു എത്ര സൂറത്തുകളില്‍ യൂസുഫ് നബിയുടെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്?
- 0
സൂറത്ത് യൂസുഫില്‍ മാത്രമേ യൂസുഫ് നബി(അ) യുടെ ചരിത്രം
വിശദീകരിക്കപ്പെടുന്നുളളൂ.
Post a Comment