പെരുന്നാള്‍ നിസ്‌ക്കാരത്തിന്റെ രൂപം

പെരുന്നാള്‍, പെരുന്നാള്‍ നിസ്ക്കാരം,നിസ്ക്കാരം, പെരുന്നാള്‍ നിസ്‌ക്കാരത്തിന്റെ രൂപം,ഇസ്ലാം,

കൊറോണയും ലോക്ക്ഡൗണും കാരണം പള്ളിയില്‍ പോയി നിസ്‌ക്കരിക്കാന്‍ സാധിക്കാതെ വീട്ടില്‍ തന്നെ നിസ്‌ക്കരിക്കാന്‍ നാം നിര്‍ബന്ധിതമായ ഈ സാഹചര്യത്തില്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്താതെ വീട്ടില്‍ ജമാഅത്ത് നടത്തുകയാണ് വേണ്ടത്. വീട്ടില്‍ ജമാഅത്ത് നിസ്‌ക്കരിക്കുന്നതിന്റെ ചെറിയ രൂപമാണ് താഴെ നല്‍കുന്നത്.

നിയ്യത്ത്.

ചെറിയ പെരുന്നാള്‍ സുന്നത്ത് നിസ്‌ക്കാരം അല്ലാഹുതആലാക്ക് വേണ്ടി അദാആയി ഇമാമോടു കൂടെ ഞാന്‍ നിസ്‌ക്കരിക്കുന്നു.

നിസക്കാരത്തിന്റെ ചെറിയ രൂപം

സാധാരണ രണ്ട് റക്അത്ത് നിസ്‌ക്കാരം പോലെ.

പൂര്‍ണരൂപം

🍭 ഒന്നാമത്തെ റക്അത്തില്‍ ദുആഉല്‍ ഇഫ്തിതാഹിന് (വജ്ജഹ്തു) ശേഷം ഫാതിഹക്ക് മുമ്പായി ഏഴ് പ്രാവശ്യവും രണ്ടാമത്തെ റക്അത്തില്‍ സുജൂദില്‍ നിന്ന് ഉയര്‍ന്ന് ഫാതിഹയില്‍ പ്രവേശിക്കുന്നതിന് മുമ്പായി അഞ്ച്  പ്രാവശ്യവും കൈ ഉയര്‍ത്തി ഉറക്കെ തക്ബീര്‍ ചൊല്ലുക. ഓരോ തക്ബീറുകള്‍ക്കിടയിലും എന്ന ദിക്‌റ് ചൊല്ലുക.

🍭 മറവി കൊണ്ടോ മറ്റോ നിസ്‌ക്കാരത്തിലെ അധികമായി ചൊല്ലേണ്ട തക്ബീര്‍ മുഴുവനായോ ഭാഗികമായോ നഷ്ടപ്പെട്ടാല്‍ അത്‌കൊണ്ട് നിസക്കാരം ബാത്വിലാകില്ല. സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതുമില്ല.

🍭 ഒന്നാമത്തെ റക്അത്തില്‍ സൂറതുല്‍ ഖാഫോ അല്ലെങ്കില്‍ സൂറതുല്‍ അഅ്‌ലയോ പാരായണം ചെയ്യുക. രണ്ടാമത്തെ റക്അത്തില്‍ ഖമറോ അല്ലെങ്കില്‍ സൂറത്തുല്‍ ഗ്വാശിയയോ പാരായണം ചെയ്യുക.

🍭 നിസ്‌ക്കാരം കഴിഞ്ഞ ശേഷം രണ്ട് ഖുതുബ നിര്‍വഹിക്കുക. 

🍭 ഖുതുബയില്‍ ഇടക്കിടെ തക്ബീറുകള്‍ വര്‍ധിപ്പിക്കല്‍ സുന്നത്താണ്.

🍭 ഒന്നാമത്തെ ഖുതുബയില്‍ ഒമ്പത് തക്ബീറും രണ്ടാമത്തെ ഖുതുബയില്‍ ഏഴ് തക്ബീറു കൊണ്ടുമാണ് തുടങ്ങേണ്ടത്. 

DOWNLOAD QUTHUBA

പെരുന്നാള്‍ മഹത്വവും കര്‍മ്മങ്ങളും സുന്നത്തുകളും വിശദീകരിക്കുന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. 

CLICK HERE TO DOWNLOAD

Post a Comment

Previous Post Next Post

News

Breaking Posts