കേരളത്തില്‍ ഇന്ന് 43,529 കോവിഡ് കേസുകള്‍; 95 മരണം

corona,covid19,kerala latest news,news,കൊറോണ,കേരളത്തിലെ കോവിഡ് കണക്ക്,കോവിഡ് 19,

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രതിദിന റെക്കോര്‍ഡ് കോവിഡ് കേസുകള്‍. സംസ്ഥാനത്ത് 43,529 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 95 മരണവും റിപ്പോര്‍ട്ട് ചെയ്തു. 34600 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 146320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 29.75 ശതമാനമാണ്. 

എറണാകുളം ജില്ലയാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല. എറണാകുളം- 6410, മലപ്പുറം- 5388, കോഴിക്കോട്- 4418, തിരുവനന്തപുരം- 4284, തൃശൂര്‍- 3994, പാലക്കാട്- 3520, കൊല്ലം- 3350, കോട്ടയം- 2904, ആലപ്പുഴ- 2601, കണ്ണൂര്‍- 2346, പത്തനംതിട്ട- 1339, ഇടുക്കി- 1305, കാസര്‍ഗോഡ്- 969, വയനാട്- 701 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കും രോഗബാധയുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 95 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ കോവിഡ് മരണം 6053 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 40133 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. 3010 പേരുടെ വ്യാപന ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ 145 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 10,01,647 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 5 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി നിലവില്‍ വന്നു. 75 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ 740 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. 


Post a Comment

Previous Post Next Post

News

Breaking Posts