പരിസ്ഥിതി ദിന ക്വിസ് 2026
1. 2026 - വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാഷ്ട്രം ?
ഉത്തരം: അസർബൈജാൻ (ബാക്കു നഗരം)
2. 2026 ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ് ?
ഉത്തരം: പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കും നമ്മുടെ ഭാവിക്കും വേണ്ടി (Inspired by nature for climate for our future).
3. Indiaയിലെ ആദ്യത്തെ കാർബൻ ന്യൂട്രൽ ജില്ല ഏത്?
ഉത്തരം: വയനാട്
4. ഭൂമിയുടെ ശ്വാസ കോശം എന്നറിയപ്പെടുന്ന വനമേത്?
ഉത്തരം: ആമസോൺ മഴക്കാടുകൾ.
5. ലോക വന്യ ജീവി ദിനം എന്ന്?
ഉത്തരം: മാർച്ച് 3.
6. പശ്ചിമ ഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്‌ഗിലിന് UN നൽകിയ പുരസ്കാരം എന്താണ് ?
ഉത്തരം: ചാമ്പ്യൻസ് ഓഫ് എർത്ത് (2024).
7. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴി ഏതാണ്?
ഉത്തരം: ഹോർ മുസ് കടലിടുക്ക്.
8. കേരളത്തിലെ ഏറ്റവും വലിയ കായൽ റോഡ് പാലം ഏതാണ്?
ഉത്തരം: പെരുമ്പളം പാലം.
9. U V വികിരണങ്ങളെ തടയുന്ന ഭൗമാന്തരീക്ഷത്തിലെ പാളി ഏത്?
ഉത്തരം: ഓസോൺ പാളി.
10. പാമ്പുകളുടെ സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ട് വനം വകുപ്പ് രൂപം നൽകിയ ആപ്പ് ഏത്?
ഉത്തരം: സർപ്പ ആപ്പ്.
11. തമിഴ് നാട്ടിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലമേത്?
ഉത്തരം: വാൽ പാറയിലെ ചിന്നകല്ലാർ.
12. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന സംഘടന ഏതാണ് ?
ഉത്തരം: IUCN.
13. ഇറാന്റെ എണ്ണ ഉൽപ്പാദന ശൃംഖലയുടെ നെടുംതൂണായി കരുതപ്പെടുന്ന ദ്വീപ് ഏതാണ്?
ഉത്തരം: ഖാർഗ് ദ്വീപ്.
14. ലോകത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള രാജ്യം ഏത്?
ഉത്തരം: റഷ്യ
15. അന്റാർട്ടിക്കയിൽ ഇന്ത്യ പുതുതായി സ്ഥാപിക്കുന്ന ഗവേഷണ കേന്ദം ഏത്?
ഉത്തരം: മൈത്രി -2.
16. Indiaയിൽ ആദ്യമായി നദിക്കടിയിലൂടെ തുരങ്ക പാത നിലവിൽ വരുന്നത് ഏത് നദിയിൽ ?
ഉത്തരം: ബ്രഹ്മപുത്ര.
17. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ഏത്?
ഉത്തരം: പാലക്കാട്
18. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
ഉത്തരം: ഇടുക്കി
19. ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
ഉത്തരം: ഇടുക്കി.
20. കേരളത്തിലെ ആദ്യ ചിത്രശലഭ സങ്കേതം എവിടെയാണ്?
ഉത്തരം: ആറളം വന്യജീവി സങ്കേതം (കണ്ണൂർ).

Post a Comment