മസ്ജിദുല്‍ അഖ്‌സയും ഖുബ്ബതു സ്വഖ്‌റയും- ചരിത്രം; നിര്‍മിതി

മസ്ജിദുല്‍ അഖ്‌സ, ഖുബ്ബതു സ്വഖ്‌റ,ഇസ്ലാം,മസ്ജിദുല്‍ അഖ്‌സ ചരിത്രം,മോചനം,

 ജറുസലേം നഗരത്തിലെ ടെമ്പിള്‍ മൗണ്ട് ചത്വരം അഥവാ അല്‍അഖ്‌സ കാമ്പൗണ്ടില്‍ ഒരു കോട്ട രൂപത്തിലുള്ള ചത്വരത്തിനകത്താണ് മസ്ജിദുല്‍ അഖ്‌സയും മറ്റു പള്ളികളും ചരിത്ര നിര്‍മിതികളുമുണ്ട്. വല്ലാത്ത പവിത്രതയേറിയ ഒരു പുണ്യ ഭൂമിയാണിത്. മക്കയില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള മുത്തുനബിയുടെ ഇസ്‌റാഇനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മസ്ജിദുല്‍ അഖ്‌സയും അതിന്റെ ചുറ്റുവട്ടവും അല്ലാഹു ബറകത് ചെയ്തിരിക്കുന്നു. 

നിരവധി പ്രവാചചകന്മാരുടെയും മഹാന്മാരുടെയും പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണവിടം. ബൈതുല്‍ മുഖദ്ദസ് ഇസ്ലാമിലെ പവിത്രമായ മൂന്നാമത്തെ പള്ളിയാണ്. മക്ക മദീന ബൈതുല്‍ മുഖദ്ദസ് എന്നീ പള്ളികിളില്‍ നിന്നുള്ള നിസ്‌ക്കാരങ്ങള്‍ക്ക് മറ്റു പള്ളികളിലേതിനേക്കാള്‍ ശ്രേഷ്ടതയുണ്ടെന്ന് ഹദീസില്‍ സ്പഷ്ടമാണ്. 

കഅ്ബക്ക് ശേഷം പണിത രണ്ടാമത്തെ പള്ളിയാണ് അഖ്‌സ മസ്ജിദ്. മസ്ജിദുല്‍ അഖ്‌സ ആദ്യം പണിതത് ആദം നബിയാണ്. ഇബ്‌റാഹീം നബിയും ദാവൂദ് നബിയും സുലൈമാന്‍  നബിയുമൊക്കെ അത് നിര്‍മിതികള്‍ ചെയ്തിട്ടുണ്ടെന്നാണ് പണ്ഡിത പക്ഷം. പിന്നീട് ഇസ്‌റാഇന്റെ  രാത്രിയില്‍ പ്രവാചകന്മാരെയെല്ലാം അണിനിരത്തി മുത്ത് നബി(സ) ഇമാമായി നിസ്‌ക്കരിച്ചതും ഇവിടത്തന്നെ. 

റോമക്കാരുടെ അധീനതിയലായിരുന്ന അവിടം ഉമര്‍(റ) കീഴടക്കി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആ പുണ്യ ഗേഹം അന്വേഷിച്ചു. അവര്‍ അവഗണിച്ച് കുപ്പത്തൊട്ടിയാക്കിയത് കണ്ട് അത് വൃത്തിയാക്കുകയും അവിടെ പള്ളി പണിയാന്‍ നിര്‍ദേശിക്കുകയും അവിടെ നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. പിന്നീട് ഇന്ന് കാണുന്ന രൂപത്തിലുള്ള പള്ളി നിര്‍മിച്ചത് എഡി 705 ലാണ്. കുരിശു യുദ്ധ കാലത്ത് കുരിശ് പോരാളികള്‍ കൈവശം വെച്ചിരുന്ന ഈ പള്ളിയെ മോചിപ്പിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു. 

മോചനം,മസ്ജിദുല്‍ അഖ്‌സ,ഖുബ്ബതു സ്വഖ്‌റ,ഇസ്ലാം,മസ്ജിദുല്‍ അഖ്‌സ ചരിത്രം,

മസ്ജിദുല്‍ അഖ്‌സ, ഖുദ്‌സ്, ബൈതുല്‍ മുഖദ്ദസ് എന്നീ പേരുകളിലൊക്കെ ഈ വിശുദ്ധ ഗേഹം അറിയപ്പെടുന്നുണ്ട്. അഖ്‌സ കോമ്പൗണ്ടിന്റെ മധ്യത്തിലുള്ള സുന്ദരമായ സ്വര്‍ണ നിറത്തിലുള്ളത് ഖുബ്ബതു സ്വഖ്‌റയാണ്. എ ഡി 691 ല്‍ അബ്ദല്‍ മലിക് ബ്‌നു മര്‍വാനാണ് ഇത് നിര്‍മിച്ചത്. സ്വഖ്‌റ എന്നാല്‍ പാറക്കല്ല് എന്നാണര്‍ത്ഥം. നബിതങ്ങള്‍ ആകാശാരോഹണം നടത്തിയപ്പോള്‍ കയറി നിന്ന പാറയാണ് ഈ ഖുബ്ബയുടെ താഴെയുള്ളത്. 

ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന പല പ്രവാചക കഥകളും അരങ്ങേറിയത് ഇവിടമാണ്. നിരവധി പ്രവാചകന്മാരും മഹാന്മാരും അന്തിയുറങ്ങുന്നതും ഒട്ടേറെ ചരിത്ര നിര്‍മിതികളുമുള്ള ഖുദ്‌സിന്റെ പുണ്യ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം കനക്കുമ്പോള്‍ നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. പോരാളികളോട് ഐക്യപ്പെടാം. 

Post a Comment

Previous Post Next Post

News

Breaking Posts