സൂറത്ത് മറിയം
1. ഖുർആനിൽ എത്ര തവണ മറിയം
ബീവി യുടെ നാമം പരാമർശിക്കപ്പെട്ടിട്ടുണ്ട്?
✔ 33 തവണ
വിവിധ സൂറത്തുകളിലായി 33 തവണ മറിയം ബീവിയുടെ നാമം ഖുർആനിൽ
പരാമർശിക്കപ്പെടുന്നുണ്ട്.ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിതയും മറിയം ബീവി യാണ്.
2. ചെറുപ്പ കാലത്ത് ആര്‍ക്കായിരുന്നു
മറിയം ബീവിയുടെ സംരക്ഷണച്ചുമതല?
✔ സക്കരിയ്യാ നബി(അ)ക്ക്
അങ്ങനെ അവളുടെ നാഥന്‍
അവളെ നല്ല നിലയില്‍ സ്വീകരിച്ചു.മെച്ചപ്പെട്ട രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു.
സകരിയ്യായെ അവളുടെ സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ അടുത്തു
ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍
അദ്ദേഹം ചോദിച്ചു: "മര്‍യം, നിനക്കെവിടെനിന്നാണിത് കിട്ടുന്നത്?" അവള്‍ അറിയിച്ചു: "ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്.
അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് കണക്കില്ലാതെ കൊടുക്കുന്നു.
(ആലു ഇംറാൻ: 37)
3. ഇബ്രാഹിം നബിയുടെ പിതാവായ ആസറിന്‍റെ
തൊഴിൽ എന്തായിരുന്നു?
✔ പ്രതിമാ നിര്‍മ്മാണം
കൂടാതെ ഇദ്ദേഹം
ക്ഷേത്രത്തിലെ പൂജാരി കൂടി യായിരുന്നു.
അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: "എന്റുപ്പാ, കേള്‍ക്കാനോ കാണാനോ അങ്ങയ്ക്കെന്തെങ്കിലും ഉപകാരം ചെയ്യാനോ
കഴിയാത്ത വസ്തുക്കളെ അങ്ങ് എന്തിനാണ് പൂജിച്ചുകൊണ്ടിരിക്കുന്നത്? (മറിയം: 42)
4. മറിയം ബീവിയുടെ മാതാവിന്‍റെ പേര്?
✔ ഹന്ന
ഖുർആനിൽ ഇംറാന്‍റെ ഭാര്യ
എന്നാണ് ഇവരെ ക്കുറിച്ചുളള പരാമർശം.
ഓര്‍ക്കുക: ഇംറാന്റെ
ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും
അറിയുന്നവനുമല്ലോ." (ആലു ഇംറാൻ: 35)
5. സൂറത്ത് മറിയം ഖുർആനിലെ എത്രാമത്തെ അധ്യായമാണ്?
✔ 19
മക്കയില്‍ അവതരിച്ച ഈ
സൂറത്തില്‍ 98 വചനങ്ങളാണുളളത്.
6. ആകാശങ്ങള്‍
പൊട്ടിപ്പിളരാനുംഭൂമി വിണ്ട് കീറാനും മലകൾ പൊട്ടിത്തകര്‍ന്ന് വീഴാനും
കാരണമായേക്കാവുന്ന ഒരു കാര്യം അവിശ്വാസികള്‍ വാദിക്കുകയുണ്ടായി. എന്താണത്?
✔ അല്ലാഹുവിന്
സന്താനമുണ്ടെന്ന വാദം
പരമകാരുണികനായ അല്ലാഹു
പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.
ഏറെ ഗുരുതരമായ കാര്യമാണ്
നിങ്ങളാരോപിച്ചിരിക്കുന്നത്.
ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി
വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്നകാര്യം.
പരമകാരുണികനായ അല്ലാഹുവിന്
പുത്രനുണ്ടെന്ന് അവര്‍ വാദിച്ചല്ലോ. (മറിയം: 88-91)
7. മറിയം ബീവിയുടെ മാതാവും സക്കരിയ്യാ
നബി യുടെ ഭാര്യയും തമ്മിലുളള കുടുംബ ബന്ധമെന്ത്?
✔ സഹോദരിമാർ
ഈയൊരു ബന്ധമാണ് മര്‍യംബീവിയുടെ
സംരക്ഷണം ഏറ്റെടുക്കാന്‍ സക്കരിയ്യാ നബി(അ) യെ പ്രേരിപ്പിച്ചത്.
8. വാഗ്ദാനം പാലിക്കുന്നവന്‍ എന്ന്
അല്ലാഹു പരിചയപ്പെടുത്തിയ പ്രവാചകന്‍ ആര്?
✔ ഇസ്മായിൽ നബി (അ)
വേദഗ്രന്ഥത്തില്‍
ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം
പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു(മറിയം: 54)
9. സക്കരിയ്യാ നബി യുടെ മരണശേഷം മറിയം
ബീവിയുടെ സംരക്ഷണ ച്ചുമതല ഏറ്റെടുത്തത് ആര്?
✔ യൂസുഫു ന്നജ്ജാര്‍
ഇദ്ദേഹത്തിലേക്ക് ചേർത്തി
ക്കൊണ്ടാണ് ജൂതന്മാർ ഈസാ നബി(അ)യെ വ്യഭിചാര പുത്രൻ എന്നാരോപിക്കുന്നത്.
10. മറിയം ബീവി പിതാവില്ലാതെ കുഞ്ഞിനെ
പ്രസവിച്ചതറിഞ്ഞ ഘട്ടത്തില്‍ നാട്ടുകാര്‍ മറിയം ബീവിയെ അഭിസംബോധന ചെയ്ത നാമം?
✔ ഹാറൂന്‍റെ സഹോദരി
പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത്
തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ്
പിഴച്ചവളുമായിരുന്നില്ല.” (മറിയം 27-29)
إرسال تعليق