ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- സൂറത്ത് ത്വാഹാ

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,
സൂറത്ത് ത്വാഹാ

1.  സൂറത്ത് ത്വാഹയിലെ ആകെ ആയത്തുകളുടെ എണ്ണം?

🔰 135 ആയത്തുകള്

ഖുർആനിലെ ഇരുപതാമത്തെ അധ്യായമാണ് സൂറത്ത് ത്വാഹ.

2.  സൂറത്ത് ത്വാഹ ഏത് വിഭാഗത്തിൽ പെടുന്നു, അഥവാ മക്കിയ്യോ മദനിയ്യോ?
🔰  മക്കിയ്യ്

നബി()ക്ക് മക്കയില് പ്രബോധന പ്രവർത്തനങ്ങളിൽ കഠിനമായ ബുദ്ധിമുട്ട് അനുഭവപ്പെട്ട സന്ദർഭത്തില് നബി()ക്ക് ആശ്വാസമായി അവതരിപ്പിക്കപ്പെട്ട അധ്യായമാണ് സൂറത്ത് ത്വാഹ.

3.  ഇസ്റായീല്യര്ക്ക് ആരാധന നടത്തുവാന് സാമിരി  എന്തിന്റെ പ്രതിമയാണ് ഉണ്ടാക്കി ക്കൊടുത്തത്?
🔰 പശുക്കുട്ടിയുടെ പ്രതിമ

സാമിരി അവര്ക്ക് അതുകൊണ്ട് മുക്രയിടുന്ന ഒരു പശു ക്കിടാവിന്റെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള് അവരന്യോന്യം പറഞ്ഞു: "ഇതാകുന്നു നിങ്ങളുടെ ദൈവം. മൂസയുടെ ദൈവവും ഇതുതന്നെ. മൂസയിതു മറന്നുപോയതാണ്. (ത്വാഹ :88)

4.  മഹ്ശറയില് അന്ധന്മാരായി ഒരുമിച്ച് കൂട്ടപ്പെടുന്ന വിഭാഗമേത്?
🔰 ഖുർആനിനെ അവഗണിച്ചവര്

 എന്റെ ഉദ്ബോധനത്തെ അവഗണിക്കുന്നവന്ന് ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില് നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്ത്തെഴുന്നേല്പിക്കുക. (ത്വാഹ :124)

ദിക്ർ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശം ഖുർആൻ ആകുന്നു.

5.  സൂറത്ത് ത്വാഹയില് ഒരു സ്ത്രീക്ക് അല്ലാഹു ബോധനം നല്കിയതായി പറയുന്നുണ്ട്. ആര്ക്ക്?
🔰 മൂസാ നബി()യുടെ ഉമ്മക്ക്.

 "ദിവ്യബോധനത്തിലൂടെ നല്കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്കിയപ്പോഴാണത്.  "അതിതായിരുന്നു: നീ ശിശുവെ പെട്ടിയിലടക്കം ചെയ്യുക. എന്നിട്ട് പെട്ടി നദിയിലൊഴുക്കുക. നദി അതിനെ കരയിലെത്തിക്കും. എന്റെയും ശിശുവിന്റെയും ശത്രു അവനെ എടുക്കും. മൂസാ, ഞാന് എന്നില് നിന്നുള്ള സ്നേഹം നിന്റെമേല് വര്ഷിച്ചു. നീ എന്റെ മേല്നോട്ടത്തില് വളര്ത്തപ്പെടാന് വേണ്ടി. (ത്വാഹ: 38-39)

6.  അല്ലാഹു കടലിൽ മുക്കി ക്കൊന്ന ഫറോവ(ഫിര്ഔൻ)യുടെ യഥാർത്ഥ പേര്?
🔰 റാംസിസ് രണ്ടാമൻ

7.  തന്റെ പ്രബോധന ദൗത്യത്തില് മൂസാ നബി()ക്ക് അല്ലാഹു സഹായിയായി നിശ്ചയിച്ചു കൊടുത്തത് ആരെ?
🔰 ഹാറൂൻ നബി()

 "എന്റെ കുടുംബത്തില് നിന്ന് എനിക്കൊരു സഹായിയെ ഏര്പ്പെടുത്തിത്തരേണമേ?”
"
എന്റെ സഹോദരന് ഹാറൂനെ തന്നെ.  (ത്വാഹ:29-30)

8.  ഫറോവമാര് ഏത് വര്ഗത്തില് (വംശത്തില്) പെട്ടവരായിരുന്നു?
🔰 കിബ്ത്തികള് അഥവാ കോപ്റ്റിക്ക് വംശത്തില് പെട്ടവര്.

9. യുവാവായിരിക്കേ അബദ്ധത്തിൽ ഒരു കിബ്ത്തിയെ കൊലപ്പെടുത്തിയ മൂസാ നബി () ഈജിപ്തിൽ നിന്നും ഏത് രാജ്യത്തേക്കാണ് നാട് വിട്ടത്?
🔰 മദ് യനിലേക്ക്

ശുെഎബ് നബി ()യുടെ നാടാണ് മദ് യന്.
നീ ഒരാളെ കൊന്നിരുന്നുവല്ലോ. എന്നാല് അതിന്റെ മനഃപ്രയാസത്തില്നിന്ന് നിന്നെ നാം രക്ഷിച്ചു. പല തരത്തിലും നിന്നെ നാം പരീക്ഷിച്ചു. പിന്നീട്  കൊല്ലങ്ങളോളം നീ മദ്യന്കാരുടെ കൂടെ താമസിച്ചു. അനന്തരം അല്ലയോ മൂസാ; ഇതാ ഇപ്പോള് ദൈവ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുന്നു. (ത്വാഹ : 40)

10. സൂറത്ത് ത്വാഹയിലെ ആദ്യ വചനങ്ങള് ഒരു പ്രമുഖ സ്വഹാബിയുടെ ഇസ്ലാമാശ്ലേഷണത്തിന് കാരണമാവുകയുണ്ടായി. സ്വഹാബി ആര്?
🔰 ഉമര് ബിന് ഖത്താബ്()

Post a Comment

أحدث أقدم

News

Breaking Posts