ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- ഇസ്ലാമിക ചരിത്രത്തിലെ വനിതകൾ


ഇസ്ലാമിക
 ചരിത്രത്തിലെ വനിതകൾ

1.  നബി ()യെ സംരക്ഷിക്കാൻ വേണ്ടി ഉഹ്ദ് യുദ്ധത്തിൽ ആയുധമെടുത്ത് പോരാടിയ സ്വഹാബി വനിത?

📌 ഉമ്മു അമ്മാറ()

യഥാർത്ഥ നാമം നുസൈബ ബിന്ത് കഅബ്()

2.  
ഉമർ () വിന്റെ ഇസ്ലാമാശ്ളേഷത്തിന് കാരണക്കാരിയാ അദ്ദേഹത്തിന്റെ സഹോദരി?

📌 ഫാത്വിമ ബിന്ത് ഖത്താബ്()

ഊരിയ വാളുമായി തങ്ങളെ കൊല്ലാനടുത്ത ഉമര്() വിന് മുമ്പില്പതറാതെ തങ്ങളുടെ സത്യസാക്ഷ്യം പ്രഖ്യാപിച്ച മഹതിയുടെ ആദര് ധീരത വിശ്വാസികൾക്ക് പാഠമാണ്.

3.  
ഹിജ്റ വേളയിൽ സൗര്‍ ഗുഹയിൽ തങ്ങിയ നബി()ക്കും അബൂബക്കറി()നും ഭക്ഷണം എത്തിച്ച് കൊടുത്തിരുന്ന മഹതി?

📌 അസ്മ ബിന്ത് അബൂബക്കർ ()

4.  ഒരു സ്വഹാബി വനിതയുമായി ബന്ധപ്പെട്ട് ഖുർആനിലെ ഒരു അധ്യായത്തിന് നാമകരണംചെയ്യപ്പെട്ടിട്ടുണ്ട്. ഏത് അധ്യായം?

📌 സൂറത്തുൽ മുജാദില (തർക്കിക്കുന്നവൾ)

ജാഹിലിയ്യാ കാലത്ത് നില നിന്നിരുന്ന ളിഹാർ എന്ന സമ്പ്രദായത്തെ ക്കുറിച്ച് തർക്കിച്ച സ്വഹാബി വനിതയുടെ ചോദ്യങ്ങൾക്കുളള മറുപടിയായാണ് സൂറത്തുൽ മുജാദിലയിലെ ആദ്യ വചനങ്ങൾ അവതരിക്കപ്പെട്ടത്.

5.  
സൂറത്തുൽ മുജാദിലയിൽ 'തർക്കിച്ച് കൊണ്ടിരിക്കുന്ന സ്ത്രീ' എന്ന് പറയപ്പെട്ട സ്വഹാബി വനിത?

📌 ഖൗല ബിൻത് ഥഅ'ലബ()

തന്റെ ഭര്ത്താവിനെക്കുറിച്ച് നിന്നോട് തര്ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള് അല്ലാഹു കേട്ടിരിക്കുന്നു; തീര്ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്ക്കുന്നവനും കാണുന്നവനുമാകുന്നു. (മുജാദില:1)

6.  "
ഇസ്ലാമിനെ മഹ്റായി സ്വീകരിച്ചവൾ" എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന സ്വഹാബി വനിത?

📌 ഉമ്മു സുലൈം()

റുമൈസ ബിൻത് മുലീഹാ() എന്നാണ് യഥാർത്ഥ പേര്.
മുശ്രിക്കായിരുന്ന അബൂ ത്വൽഹ() വിവാഹാവശ്യവുമായി സമീപിച്ചപ്പോൾ മഹ്റായി മഹതി ആവശ്യപ്പെട്ടത് അബൂ ത്വൽഹയുടെ ഇസ്ലാമാശ്ലേഷണമായിരുന്നു.


7.  
ഉമർ()ന്റെ ഭരണ കാലത്ത് മദീനയിലെ മാർക്കറ്റിന്റെ മേല്നോട്ടം ഏല്പ്പിക്കപ്പെട്ട മഹതി?

📌 ശിഫാ ബിന്ത് അബ്ദുല്ല

പ്രമുഖ സ്വഹാബി ശുറഹ്ബീലു ബ്നു ഹസനയുടെ ഭാര്യയായിരുന്നു.

8.  
സ്വര്ഗത്തില് റസൂൽ () കേട്ട കാൽ പെരുമാറ്റ ശബ്ദം ഏത് സ്വഹാബ സ്ത്രീയുടെ തായിരുന്നു?

📌 റുമൈസ ബിന്ത് മുലീഹ()

നബി () പറഞ്ഞു."ഞാൻ സ്വര്ഗത്തില് പ്രവേശിച്ചു. എനിക്ക് മുമ്പിലൊരു കാൽ പെരുമാറ്റ ശബ്ദം. അത് റുമൈസ ബിന്ത് മുലീഹ (ഉമ്മു സുലൈം)യുടേതായിരുന്നു.(ബുഖാരി, മുസ്ലിം)

9.  
ഹുദൈബിയ സന്ധിയുടെ സമയത്ത് നബി() യുടെ ആജ്ഞകള് അനുസരിക്കാന് അല്പം വിമുഖത കാണിച്ച സ്വഹാബത്തിനെ അനുസരിപ്പിക്കാന് നബി ()ക്ക് തന്ത്രം പറഞ്ഞ് കൊടുത്ത പ്രവാചക പത്നി?

📌 ഉമ്മു സലമ()

10.  യര്മൂഖ് യുദ്ധത്തിൽ പിന്തിരിഞ്ഞോടുകയായിരുന്ന മുസ്ലിം കുതിര പ്പടയാളികളെ ഇസ്ലാമികാവേശം നല്കി യുദ്ധക്കളത്തിലേക്ക് തന്നെ തിരിച്ച് വിട്ട മഹതി?

📌 ഹിന്ദ് ബിന്ത് ഉത്വബ()

അബൂ സുഫ്യാന്റെ() ഭാര്യ മക്കാ വിജയ വേളയിൽ ഇസ്ലാം സ്വീകരിച്ചു.

Post a Comment

أحدث أقدم

News

Breaking Posts