ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- ഖുർആനിലെ കഥകൾ

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

ഖുർആനിലെ കഥകൾ

1.  മരുഭൂമിയിൽ വസിക്കുന്ന കാലത്ത് മൂസാ നബി()യുടെ ജനതക്ക് അല്ലാഹു ഇറക്കി ക്കൊടുത്ത പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെ ?(അറബി നാമം എഴുതുക)

📍 മന്നയും സൽവയും

നിങ്ങള്ക്കു നാം മേഘത്തണലൊരുക്കി. മന്നയും സൽവയും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: "നിങ്ങള്ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള് ഭക്ഷിക്കുക." അവര് ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്ക്കുതന്നെയാണവര് ദ്രോഹം വരുത്തിയത്. (അൽ ബഖറ:57)

2.  
അസ്ഹാബുൽ കഹ്ഫിന്റെ ഗുഹാ വാസക്കാലം എത്ര വര്‍ഷമായിരുന്നു.?

📍 309 വർഷം

അവര് തങ്ങളുടെ ഗുഹയില് മുന്നൂറു കൊല്ലം താമസിച്ചു. ഒമ്പതു( വര്ഷം) അവർ കൂടുതലുമെടുത്തു.(അൽ കഹ്ഫ്:25)

സൗര വർഷ പ്രകാരം 300 വർഷവും ചാന്ദ്രവർഷ പ്രകാരം 309 വർഷവുമായിരുന്നു അവരുടെ ഗുഹാ വാസക്കാലം

3.  
ത്വാലൂത്തിന് ബൈബിളിൽ പറയപ്പെട്ട പേര്?

📍 ശൗൽ

4.  ആകാശത്ത് നിന്നും അല്ലാഹുവിനോട് ഭക്ഷണത്തളിക ഇറക്കി ത്തരുവാൻ ഒരു പ്രവാചകനോട് ആവശ്യപ്പെട്ട ജനതയുടെ പേര്?

📍 ഹവാരിയ്യൂന്

ഇവർ ഈസാ നബി()യിൽ വിശ്വസിച്ച അദ്ദേഹത്തിന്റെ സമൂഹമാണ്.

ഓര്ക്കുക: ഹവാരികള് പറഞ്ഞ സന്ദര്ഭം: "മര്യമിന്റെ മകന്ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്ക്ക് ഇറക്കിത്തരാന് നിന്റെ നാഥന് കഴിയുമോ?” അദ്ദേഹം പറഞ്ഞു: "നിങ്ങള് വിശ്വാസികളാണെങ്കില് അല്ലാഹുവെ സൂക്ഷിക്കുക.  (മാഇദ:112)

5.
ത്വാലൂത്തും ജാലൂത്തും തമ്മിൽ നടന്ന യുദ്ധത്തിൽ ജാലൂത്തിനെ വധിച്ചതാര് ?

📍 ദാവൂദ് നബി()

അവസാനം ദൈവഹിതത്താല് അവര് ശത്രുക്കളെ തോല്പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില് ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില് ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു. (അൽ ബഖറ :251)

6.  
ഖുർആൻ പരിചയപ്പെടുത്തുന്ന മനുഷ്യ വർഗത്തിലെ ആദ്യത്തെ കൊലപാതകി?

📍 ഖാബീൽ

ഇബ്നു മസ്ഊദ് () നിവേദനം: നബി() പറഞ്ഞു."ഏതൊരാളും അക്രമമായി കൊല്ലപ്പെടുന്ന പക്ഷംആ രക്തത്തിൽ നിന്നും ഒരു പങ്ക് ആദമിന്റെ ഒന്നാമത്തെ പുത്രന്റെ മേല് ഇല്ലാതിരിക്കുകയില്ല.കാരണം അവനാണ് കൊല നടപ്പിൽ വരുത്തിയവരിൽ ഒന്നാമന്


7.
വിശുദ്ധ ഭൂമിയിൽ പ്രവേശിക്കുമ്പോൾ ത്വാലൂത്തിന്റെ സൈന്യത്തിന്റെ എണ്ണം?

📍 317

ബദറിൽ അണി നിരന്നിരിക്കുന്ന സഹാബികളെ നോക്കി നിങ്ങൾ ത്വാലൂത്തിന്റെ സൈന്യത്തിന്റെ എണ്ണമാണെന്ന് നബി() പറഞ്ഞതായി ഹദീഥുകളിൽ വന്നിട്ടുണ്ട്.

8.
ബാബിലോണിയയിലേക്ക് അല്ലാഹു പരീക്ഷണമായി അയച്ച 2 മലക്കുകൾ ആരൊക്കെ?

📍 ഹാറൂത്തും മാറൂത്തും

സുലൈമാന്റെ ആധിപത്യത്തിനെതിരെ പിശാചുക്കള് പറഞ്ഞുപരത്തിയതൊക്കെയും അവര് പിന്പറ്റി. യഥാര്ഥത്തില് സുലൈമാന് അവിശ്വാസി ആയിട്ടില്ല. അവിശ്വസിച്ചത് പിശാചുക്കളാണ്. അവര് ജനങ്ങള്ക്ക് മാരണം പഠിപ്പിക്കുകയായിരുന്നു. ബാബിലോണിയയിലെ ഹാറൂത്, മാറൂത് എന്നീ മലക്കുകള്ക്ക് ഇറക്കിക്കൊടുത്തതിനെയും അവര് പിന്പറ്റി. അവരിരുവരും അതാരെയും പഠിപ്പിച്ചിരുന്നില്ല: ഞങ്ങളൊരു പരീക്ഷണം; അതിനാല് നീ സത്യനിഷേധിയാകരുത്" എന്ന് അറിയിച്ചുകൊണ്ടല്ലാതെ. അങ്ങനെ ജനം അവരിരുവരില്നിന്ന് ഭാര്യാ-ഭര്ത്താക്കന്മാര്ക്കിടയില് വിടവുണ്ടാക്കുന്ന വിദ്യ പഠിച്ചുകൊണ്ടിരുന്നു. എന്നാല് അല്ലാഹുവിന്റെ അനുവാദമില്ലാതെ അവര്ക്ക് അതുപയോഗിച്ച് ആരെയും ദ്രോഹിക്കാനാവില്ല(അൽ ബഖറ:102)


9.
ഖാബീലിന് തന്റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു അയച്ച് കൊടുത്ത പക്ഷി?

📍 കാക്ക

പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില് ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതുകണ്ട് അയാള് വിലപിച്ചു: "കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില് കാക്കയെപ്പോലെയാകാന് പോലും എനിക്കു കഴിഞ്ഞില്ലല്ലോ. അങ്ങനെ അവന് കൊടും ഖേദത്തിലകപ്പെട്ടു. (മാഇദ:31)

10.
അല്ലാഹുവിന്റെ വിധിക്കെതിരിൽ കുതന്ത്രം പ്രയോഗിച്ച അസ്ഹാബു സ്സബ്തിന് അല്ലാഹു നൽകിയ ശിക്ഷ എന്ത്?

📍 കുരങ്ങന്മാരാക്കി മാറ്റി

അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര് ധിക്കാരം കാണിച്ചപ്പോള് നാം അവരോട് പറഞ്ഞു: "നിങ്ങള് നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ. (അഅ്റാഫ്:166)

Post a Comment

Previous Post Next Post

News

Breaking Posts