ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- ഖുർആൻ

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

പരിശുദ്ധ ഖുർആൻ

1.  നബി() യുടെ പേര് 
ഖുർആനിൽ എത്ര തവണ പരാമർശിക്കപ്പെട്ടു?

✔ 4 തവണ. 

ഖുർആനിൽ ഏറ്റവും കൂടുതൽ തവണ പേര് പറയപ്പെട്ട പ്രവാചകൻ മൂസ() ആണ്.

2.  
ഉമ്മുൽ ഖുർആൻ (ഖുർആനിന്റെ മാതാവ് ) എന്നറിയപ്പെടുന്ന സൂറത്ത്?

✔ സൂറത്തുൽ ഫാത്തിഹ.

ഖുർആനിൽ പരിപൂർണമായി അവതരിക്കപ്പെട്ട ആദ്യത്തെ സൂറത്താണ് സൂറത്തുൽ ഫാത്തിഹ.

3.  
ഖുർആനിൽ പരാമർശിക്കപ്പെട്ട 3 സ്വർഗീയ പഴങ്ങൾ ഏതൊക്കെ?

✔ അത്തീൻ(അത്തി പ്പഴം),റുമ്മാൻ(ഉറുമാൻ പഴം), ഇനബ്(മുന്തിരി).

4.  ഖുർആനിലെ ആകെ ആയത്തുകളുടെ എണ്ണം?

✔ 6236 ആയത്തുകൾ

ബിസ്മി കൂടി കൂട്ടിയാൽ 6348 ആയത്തുകൾ. എന്നാൽ ഫാത്തിഹയിൽ മാത്രമേ ബിസ്മി ഒരു ആയത്തായി പരിഗണിക്കാറുളളൂ.

5.  
ഖുർആനിൽ ഒരേ ആയത്ത് 31 തവണ ആവർത്തിക്കപ്പെട്ട അധ്യായം?

✔ സൂറത്തുർ റഹ്മാൻ

 അപ്പോള് നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള് തള്ളിപ്പറയുക? (Sura 55 : Aya 18).

അറൂസുൽ ഖുർആൻ(ഖുർആന്റെ മണവാട്ടി) എന്ന് സൂറത്ത് അറിയപ്പെടുന്നു


6.  
ഏറ്റവും കടുത്ത പാപമായി ഖുർആൻ വിശേഷിപ്പിച്ചത് എന്തിനെ?

✔ ശിർക്ക് (അല്ലാഹുവിൽ പങ്ക് ചേർക്കൽ)

 ലുഖ്മാന് തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്ക്കുക: "എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില് പങ്കുചേര്ക്കരുത്. അങ്ങനെ പങ്കുചേര്ക്കുന്നത് കടുത്ത അക്രമമാണ്; തീര്ച്ച." (Sura 31 : Aya 13)

7.  
സയ്യിദുൽ ഖുർറാഅ്(ഖുർആൻ പാരായണ വിദഗ്ദരുടെ തലവൻ) എന്നറിയപ്പെടുന്ന സ്വഹാബി?

✔ ഉബയ്യു ബ്നു കഅ്ബ്()

8.  മഹത്തായ സൂക്തം (അഅ്ളമുല് ആയത്ത്) എന്നറിയപ്പെടുന്ന സൂക്തം?

✔ ആയത്തുൽ കുർസി 

70000 മലക്കുകളുടെ അകമ്പടിയോടെയാണ് ആയത്ത് അവതരിക്കപ്പെട്ടത് 

 അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന് എന്നെന്നും ജീവിച്ചിരിക്കുന്നവന്; എല്ലാറ്റിനെയും പരിപാലിക്കുന്നവന്; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല് അനുവാദമില്ലാതെ ശിപാര് ചെയ്യാന് കഴിയുന്നവനാര്?  അവരുടെ  ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്ക്കൊന്നും അറിയാന് സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്ത്തുന്നില്ല. അവന് അത്യുന്നതനും മഹാനുമാണ്. (Sura 2 : Aya 255)

9.  
സൂറത്തുൽ ഫലഖ്,സൂറത്തു ന്നാസ് എന്നിവക്ക് പറയപ്പെടുന്ന പേര്?

✔ മുഅവ്വിദത്തൈന്

10..അന്ധനായ അബ്ദുല്ലാഹി ബ്നു ഉമ്മു മക്തൂമി()ൻറെ വിഷയത്തിൽ നബി()യെ ആക്ഷേപിച്ച് കൊണ്ട് ഇറങ്ങിയ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം

✔ സൂറത്ത്അബസ

ഖുർആൻ പ്രവാചക സൃഷ്ടിയല്ലെന്നതിനുളള ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് അധ്യായം.

1 Comments

Post a Comment

Previous Post Next Post

News

Breaking Posts