ISLAMIC QUIZ- ഇസ്ലാമിക് ക്വിസ്- സ്വഹാബാക്കള്‍

 

QUIZ,ഖുര്‍ആന്‍ ക്വിസ്,islamic QUIZ,ഇസ്ലാമിക് ക്വിസ്,quran quiz,ഇസ്ലാമിക് ക്വിസ്‌,

സ്വഹാബത്തുല് കിറാം

1.  മദീനയിലെത്തിയ റസൂൽ() ആദ്യമായി താമസിച്ചത് ഏത് സഹാബിയുടെ വീട്ടിൽ?

✔ അബൂ അയ്യുബിൽ അൻസാരി() യുടെ വീട്ടിൽ. 

അല്ലാഹുവിൻടെ നിർദേശ പ്രകാരം നബി()യുടെ ഒട്ടകം അബൂ അയ്യൂബിൽ അൻസാരിയുടെ വീടിന് മുന്നിലായിരുന്നു മുട്ട് കുത്തിയത്. സ്ഥലത്താണ് മസ്ജിദു ന്നബവി  നിർമിക്കപ്പെട്ടത്

2.  
അലി() വിന് ശേഷം ഖിലാഫത്ത് ഏറ്റെടുത്തത് ആര് ?

 മുആവിയ്യ ()

3.  സയ്യിദു ശ്ശുഹദാഅ'(ശുഹദാക്കളുടെ നേതാവ്) എന്ന് വിളിക്കപ്പെടുന്നതാര് ?

 ഹംസ().

നബി()യുടെ എളാപ്പ. ഉഹ് ദ് യുദ്ധത്തിൽ ഹംസ() വിനെ വധിച്ച വഹ് ശി() പിന്നീട് ഇസ്ലാം സ്വീകരിക്കുകയുണ്ടായി.

4.  
ജീവിക്കുന്ന രക്ത സാക്ഷി എന്ന് റസൂൽ() വിശേഷിപ്പിച്ച സ്വഹാബി?

 ത്വൽഹത്ത് ബ്നു ഉബൈദുല്ല().

ഉഹ്ദ് യുദ്ധത്തിൽ നബി() യുടെ സംരക്ഷണ ച്ചുമതല സ്വയം ഏറ്റെടുത്ത അദ്ധേഹത്തിന് യുദ്ധത്തിൽ 70 ലധികം മുറിവേൽക്കുകയുണ്ടായി

5.  
ഖൻദക്ക് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കാനുളള നിർദേശം മുന്നോട്ട് വെച്ച സ്വഹാബി?

 സൽമാനുൽ ഫാരിസി().

പേർഷ്യക്കാരനായിരുന്ന ഇദ്ദേഹം പേർഷ്യൻ യുദ്ധ തന്ത്രം നിർദ്ദേശിക്കുകയായിരുന്നു.



6.  
മലക്കുകളുടെ കരങ്ങളാൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട സ്വഹാബി?

 ഹൻദല(). 

നവ വരനായിരുന്ന ഹൻദല() മണിയറയിൽ നിന്നും യുദ്ധ കാഹളം കേട്ട് യുദ്ധത്തിന് പുറപ്പെടുകയും ശഹീദാവുകയും ചെയ്തു. ജനാബത്തുകാരനായി ക്കൊണ്ട് ശഹീദായ ഹൻദല() വിനെ മലക്കുകൾ കുളിപ്പിക്കുകയുണ്ടായി.

7.  
ഖുലഫാഉ റാഷിദുകളിൽ അഞ്ചാമൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?

 ഉമർ ബ്നു അബ്ദിൽ അസീസ്()


8.  
ഉഹ്ദ് യുദ്ധത്തിൽ ശത്രു സൈന്യത്തിൻടെ കുതിരപ്പടയുടെ നേതാവ്?

 ഖാലിദ് ബ്നു വലീദ് ()

ഇദ്ധേഹത്തിന്റെ യുദ്ധ പാടവം ഉഹ്ദിൽ മുസ്ലിംകൾക്ക് കനത്ത നാശ നഷ്ടമുണ്ടാക്കി. എന്നാൽ പിന്നീട് ഇസ്ലാമിൻടെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം 'സ്വൈഫുല്ല'(അല്ലാഹുവിൻടെ വാൾ) എന്ന പേരിൽ അറിയപ്പെട്ടു.

9.  
അബുൽ മസാകീൻ എന്നറിയപ്പെട്ട
 
സ്വഹാബി?

 ജഅ'ഫറു ബ്നു അബീ ത്വാലിബ് ).

അബ് സീനിയൻ രാജാവ് നജ്ജാശിയുടെ അടുത്ത് ഇസ്ലാമിനെ പ്രതിനിധീകരിച്ച് ഇദ്ദേഹം നടത്തിയ പ്രസംഗമാണ് മുസ്ലിംകളെ അതിഥികളായി താമസിപ്പിക്കാൻ രാജാവിനെ പ്രേരിപ്പിച്ചത്.മുത്അത്ത് യുദ്ധത്തിൽ ജഅ'ഫർ() ശഹീദായി

10.  
ഇസ്ലാമിന് വേണ്ടി രക്തസാക്ഷ്യം വഹിച്ച ആദ്യത്തെ സ്വഹാബി വനിത?

 സുമയ്യ()

ക്രൂരനായ അബൂ ജഹൽ ഇവരുടെ ഗുഹ്യ സ്ഥാനത്ത് മൂർച്ചയേറിയ ഇരുമ്പ് ദണ്ഠ് കൊണ്ട് കുത്തി ക്കൊലപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post

News

Breaking Posts