അക്ഷയ അറിയിപ്പ്
📌 KEAM-2021 ഓൺലൈൻ അപേക്ഷ സമർപ്പണം ഉടനെ ആരംഭിക്കും
ആവശ്യമായ സർട്ടിഫിക്കറ്റുകൾ മുൻകൂറായി തന്നെ വാങ്ങി വെക്കുക
👉 എഞ്ചിനിയറിംഗ് ,ആർക്കിടെക്ചർ, ബി.ഫാം., മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.
👉 സാമുദായിക സംവരണം ( SC/ST/OEC/SEBC വിഭാഗങ്ങൾ) ഭിന്നശേഷി ക്കാർക്കുള്ള സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തുകയും ആവശ്യമായ രേഖകൾ അപേക്ഷാ സമയത്തു തന്നെ സമർപ്പിക്കുകയും വേണം.
👉KEAM അപേക്ഷ സമർപ്പിക്കാനും ഫീസ് അടക്കാനും അക്ഷയകേന്ദ്രങ്ങളെ സമീപിക്കുക. സംവരണം, ഫീസിളവ് തുടങ്ങിയവക്ക് ആവശ്യമായ സർട്ടിഫിക്കട്ടുകൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കാം.
📌 സാമുദായിക സംവരണം ആവശ്യമുള്ളവർ ഓൺലൈനായി അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
(i) SEBC- വിഭാഗക്കാർ കേരള സർക്കാറിന്റെ പഠനങ്ങൾക്കാവശ്യമായി നൽക്കുന്ന നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്
(ii) SC/ST വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ്
(iii) OEC വിഭാഗത്തിൽപ്പെട്ടവർ കേരള സർക്കാരിന്റെ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.
(iv) OEC നോൺ ക്രീമിലെയർ വിഭാഗത്തിൽ പെടാത്തവർ വിദ്യാഭ്യാസാനുകൂല്യങ്ങൾക്കു വേണ്ടി വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം.
(v) വിദ്യാർത്ഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും വില്ലേജ് ഓഫീസിൽ നിന്നും വാങ്ങി അപ് ലോഡ് ചെയ്യണം.
(vi) മൈനോറിറ്റി സംവരണക്കാർക്ക് ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്കായി (ക്രിസ്ത്യൻ / മുസ്ലിം തുടങ്ങിയ) വില്ലേജ് ഓഫീസിൽ നിന്നുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
➖➖➖➖➖➖➖➖
إرسال تعليق