🎯 2021 സെപ്തംബര്‍ 6 ന് ആരംഭിക്കുന്ന പ്ലസ് വൺ പൊതുപരീക്ഷക്കായി വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ(Focus Area) പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.
കോവിഡിന്റെ പ്രതികൂല സാഹചര്യത്തില്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറി പഠനവും സ്വാഭാവിക സ്‌കൂള്‍ അനുഭവങ്ങളും ഈ അധ്യായന വര്‍ഷം(2020-21) സാധ്യമായിട്ടില്ല. കുട്ടികളുടെ അഭിരുചിമേഖലകള്‍ ഭിന്നമായതിനാല്‍ അവയെല്ലാം ഉള്‍കൊള്ളുന്നതിനായി പാഠഭാഗങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. എന്നിരുന്നാലും ക്ലാസ് റൂം ചര്‍ച്ചക്കും വിശകലനത്തിനുമായി കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ഭാഗങ്ങളാണ് ഇതോടൊപ്പമുള്ളത്.
إرسال تعليق