അന്താരാഷ്‌ട്ര ബാലവേല വിരുദ്ധ ദിനം 2021 | World Day Against Child Labour

international child labour day, ബാലവേല,ബാലവേല വിരുദ്ധ ദിനം,

ഇന്ന്  അന്താരാഷ്‌ട്ര ബാലവേല വിരുദ്ധ ദിനം. 

"Act  Now ;End Child Labour" എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിന്റെ മുഖവാക്യം.

ലോക രാജ്യങ്ങളിൽ രഹസ്യമായും പരസ്യമായും നിരവധി കുട്ടികൾ തൊഴിലെടുക്കുന്നുണ്ട്‌. പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട്‌ ഭാരം ചുമക്കേണ്ടി വന്ന എത്രയോ ബാല്യങ്ങളുണ്ട്‌.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. 

കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് 2002 മുതൽ അന്താരാഷ്ട്ര തൊഴിൽസംഘടന(ILO) ജൂൺ 12, ലോക ബാലവേലവിരുദ്ധദിനമായി ആചരിക്കുന്നത്.

Post a Comment

Previous Post Next Post

News

Breaking Posts